കോഴിക്കോട്: കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഇസ്ലാമിക് സ്റ്റേറ്റ് കേരളഘടകം തലവന്‍ ഫേസ്ബുക്കില്‍. ജിഹാദികളാകാന്‍ താല്‍പ്പര്യമുള്ളവരെ പെട്രോള്‍ ബോംബ് നിര്‍മ്മാണ പരിശീലനവും ഫേസ്ബുക്കിലൂടെ നല്‍കുന്നുണ്ട്. ജിഹാദിനെ എതിര്‍ക്കുന്ന മത പണ്ഡിതരെയും മനുഷ്യ സ്‌നേഹികളായ ഇസ്‌ളാമികളെയും അവഗണിക്കാനും തങ്ങളുടെ ലക്ഷ്യം വെച്ച് ആക്രമണത്തിന് ഒരുങ്ങാനും ആഹ്വാനം ചെയ്ത് ഐഎസ് കേരളാഘടകം നേതാവ് അമീര്‍ ഷജീറാണ് രംഗത്ത് വന്നിരിക്കുന്നത്. ഷജീര്‍ മംഗളാസ് സെരി അബ്ദുള്‍ ലാ എന്ന സമീര്‍ അലി കേരളത്തിലെ ജിഹാദികളെ ഫേസ്ബുക്കിലൂടെ പെട്രോള്‍ ബോംബ് നിര്‍മ്മാണത്തിനായുള്ള പരിശീലനവും നല്‍കിയിട്ടുള്ളതായി വാര്‍ത്ത പുറത്തുവിട്ട ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
ഇസ്ലാമിക ആശയങ്ങളെ വിമര്‍ശിച്ച ഇ എ ജബ്ബാറിനെ പോലെയുള്ളവരും സംഘ പരിവാറുമാണ് തങ്ങളുടെ ആദ്യ ഇരകളെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷാജീര്‍ പറഞ്ഞിട്ടുണ്ട്. ഇല്ലാതാക്കേണ്ടവരുടെ പട്ടികയില്‍ ഇസ്ലാമിനെ വിമര്‍ശിച്ച ചില മാധ്യമ പ്രവര്‍ത്തകരും ഉള്ളതായി ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനം വാക്കുകളേക്കാള്‍ വാചാലമാണെന്നും ഇന്‍ ബോക്‌സിലെ ആവേശമല്ല കളത്തിലിറങ്ങിയാണ് ആത്മാര്‍ത്ഥത കാട്ടുകയാണ് വേണ്ടതെന്നും പറയുന്നു. പരിശീലനം ആവശ്യമില്ല എന്ന് പറഞ്ഞൊഴിയാത്തവര്‍ക്ക് വേണ്ടി താന്‍ ചില കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. പോസിറ്റീവായി പ്രതികരിക്കുന്നെങ്കില്‍ ചെയ്യാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരാം എന്നും ജനുവരി 10 ന് ഇട്ട പോസ്റ്റില്‍ പറയുന്നു.
ആള്‍ക്കാരെ കൊല്ലാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പെട്രോള്‍ ബോംബാണ് നല്ല ആയുധം. തുടര്‍ന്ന് പെട്രോളും സോഡാ ബോട്ടിലും കൊണ്ട് പെട്രോള്‍ബോംബ് നിര്‍മ്മിക്കുന്ന വിധം വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഫലപ്രദമാകാന്‍ ചേര്‍ക്കേണ്ട ചില മിശ്രിതങ്ങള്‍ കൂടിയും അത് ബന്ധിപ്പിക്കേണ്ട രീതിയും പറഞ്ഞിട്ടുണ്ട്. ഒരു ബോള്‍ ബയറിംഗ് കൂടി വെച്ചാല്‍ ഇത് കൂടുതല്‍ മാരകമാകുമെന്നും പറയുന്നു. സംശയം പ്രകടിപ്പിച്ച് ഇന്‍ബോക്‌സില്‍ എത്തിയ ഒരാള്‍ക്ക് ജിഹാദില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് ഈ പോസ്റ്റെന്നാണ് ഷജീര്‍ നല്‍കിയിട്ടുള്ള മറുപടി.
ജിഹാദിനെ നിരുത്സാഹപ്പെടുത്തുന്ന കപട പണ്ഡിതന്മാര്‍ക്ക് ചെവി കൊടുക്കരുതെന്നും പറഞ്ഞിട്ടുണ്ട്. പതിവിന് വിരുദ്ധമായി ഷജീറിന് പിന്തുണയുമായി അനേകരാണ് ഫ്രണ്ട് ലിസ്റ്റില്‍ എത്തിയിട്ടുള്ളത്. താന്‍ അനേകര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ടെന്നും തനിക്ക് അയച്ചവരുടെയെല്ലാം റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
ഫ്രണ്ട് ലിസ്റ്റിലുള്ള അനേകം ജാബര്‍മാര്‍ക്ക് താന്‍ എന്‍ഐഎ, എടിഎസ്, ഇന്ത്യന്‍ സൈന്യം എന്നിവരില്‍ ആരുടെയെങ്കിലും വെടിയേറ്റ് മരിക്കണമെന്ന് ആഗ്രഹമുണ്ടെന്നറിയാമെന്നും എന്നിരുന്നാലും ജിഹാദിനെക്കുറിച്ചുള്ള തന്റെ സന്ദേശം അനേകരില്‍ എത്തിക്കാന്‍ ഫ്രണ്ട് ലിസ്റ്റ് വിശാലമാക്കിക്കൊണ്ടിരിക്കുമെന്നും കുറിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇരുന്നാണ് ഷജീര്‍ പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായ ആള്‍ക്കാരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നും ഇന്റലിജന്റ്്‌സ് കരുതുന്നു.
Discussion about this post