‘തിരുവനന്തപുരത്തിന്റെ തിലകക്കുറിയാണ് ലാ അക്കാദമി ലാക്കാളേജ്. പ്രകൃതി രമണീയമായ പേരൂര്‍ക്കടയില്‍, വിശ്വവിഖ്യാതമായ ഊളമ്പാറ ഭ്രാന്താശുപത്രിയില്‍ നിന്നും വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തു സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. പൊതുസ്ഥാപനമായി ആരംഭിച്ചു ഡോ.നാരായണന് നായര്‍ എന്ന മഹാമനീഷിയുടെ കുടുംബസ്വത്തായി പരിണമിച്ച സംസ്ഥാനത്തെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം.
അക്കാദമിയുടെ ഐശ്വര്യമാണ്, പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായര്‍. ലക്ഷ്മി എന്ന് പറഞ്ഞാല്‍ മതിയാവില്ല സാക്ഷാല്‍ ശ്രീമഹാലക്ഷ്മി തന്നെ. നിയമവിദുഷി, പാചകപഞ്ചമി, വിദ്യാഭ്യാസ വിചക്ഷണ, ഭരണപടു എല്ലാത്തിനുമുപരി തറവാട്ടില്‍ പിറന്ന കമ്മ്യൂണിസ്റ്റുകാരി.
സുന്ദരിയും സുശീലയും സകലഗുണസമ്പന്നയുമായ ലക്ഷ്മിയെ നമ്മുടെ ഇടതുസര്‍ക്കാര്‍ വൈസ് ചാന്‍സിലറോ മറ്റോ ആയി നിയമിക്കുമെന്ന് അരിയാഹാരം കഴിക്കുന്ന സകല അനന്തപുരിവാസികള്ക്കും അറിയാം. വേണ്ടിവന്നാല്‍ ഒരു പാചക സര്‍വ്വകലാശാലതന്നെ അതിനുവേണ്ടി ആരംഭിക്കാനും മതി.
അതുകൊണ്ട് കുബുദ്ധികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പാമ്പാടി മോഡല്‍ സമരം പേരൂര്‍ക്കടയിലും ആരംഭിച്ചു. സരിതാനായരെക്കാള് മോശക്കാരിയാണ് ലക്ഷ്മിനായരെന്ന് പറഞ്ഞുപരത്തി. പ്രിന്‍സിപ്പാള്‍ രാജിവെക്കുംവരെ സമരം എന്നാണ് കുട്ടിക്കുരങ്ങന്മാരും അവരെക്കൊണ്ട് ചുടുചോറുമാന്തിക്കുന്ന മൊച്ചകളും വീരവാദം പറയുന്നത്.
പക്ഷെ ഒരുകാര്യമുണ്ട്. പാമ്പാടിയല്ല പേരൂര്‍ക്കട; നെഹ്റു കോളേജല്ല ലാ അക്കാദമി. അവിടെ ചോദിക്കാനും പറയാനും ഡോ.നാരായണന് നായരുണ്ട്. ബ്രിട്ടാസ് മൊതലാളി പീപ്പിള്‍ ചാനലിലും പിണറായി മൊതലാളി ഹജൂര്കച്ചേരിയിലും ഉള്ളയിടത്തോളംകാലം ലക്ഷ്മിക്കുട്ടി പ്രിന്‍സിപ്പലായി തുടരും. ഇനി പിണറായി മാറി രമേശ് മുഖ്യമന്ത്രിയായാലും നാരായണന് നായരദ്ദേഹത്തിനു വിപരീതമായി ഒന്നും ചെയ്യില്ല.
പിണറായി വിജയന് ഒന്നമര്ത്തിമൂളിയാല് സമരസഖാക്കള്‍ പായും ചുരുട്ടി വീട്ടില്‍ പോകും. പുറകെ ബാക്കിയുള്ളവരും പോകും. ഒടുവില്‍ മാധ്യമ സിന്ഡിക്കേറ്റുമാര് മാത്രം ബാക്കിയാകും’.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1067489810047411/?type=3&theater” bottom=”30″]
Discussion about this post