തിരുവനന്തപുരം: കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്തു കൊണ്ടാണെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അഡീ.ചീഫ് സെക്രട്ടറി ടോംജോസിനെ പരാമര്‍ശിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇക്കാര്യം ചോദിച്ചത്. ടോംജോസ് 2.40 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് വിജിലന്‍സ് കണ്ടെത്തിയതെന്നും ഇത്തരം ആളുകളെ എന്തിനാണ് സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്.
ടോം ജോസ് അഴിമതി നടത്തിയെന്ന് കണ്ടെത്തിയതായും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ടോംജോസിനെതിരെ നടപടി ആവശ്യപ്പെട്ട് 10 കത്തുകള്‍ വിജിലന്‍സ് ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നുവെന്നും വിജിലന്‍സ് അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോളായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റി.
അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം.എബ്രഹാം, ടോംജോസ്, എഡിജിപി ശ്രീലേഖ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ ഫയല്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പൂഴ്ത്തയെന്ന് ആരോപിച്ചാണ് ഹര്‍ജി.
Discussion about this post