വിദ്യാഭ്യാസ മന്ത്രിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഉറപ്പ് വാങ്ങിയത് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് കരുതുന്നത് കൊണ്ടാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദേശാഭിമാി റസിഡണ്ട് എഡിറ്റര്‍ക്കെതിരെ ഫേസ്ബുക്കില്‍ രൂക്ഷ വിമര്‍ശനം.
അഞ്ചു കൊല്ലത്തിനു ശേഷമുള്ള ഉറപ്പും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥില്‍ നിന്ന് സ്വീകരിച്ചവര്‍ക്കു നന്ദി പറയുന്നു. ഇടതു പക്ഷ ഭരണം ആജീവനാന്തം ഉണ്ടാകും എന്ന് അവര്‍ മനസ്സുകൊണ്ട് കരുതുന്നതിന്-എന്നാണ് പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
[fb_pe url=”https://www.facebook.com/pm.manoj1/posts/1458806730805625″ bottom=”30″]
സര്‍ക്കാരുകള്‍ ഒരു തുടര്‍ച്ചയാണെന്നറിയാത്ത പാഴ് ആണോ ദേശാഭിമാനി എഡിറ്റര്‍ എന്നാണ് ഒരു വിമര്‍ശനം. അതത് സര്‍ക്കാരുകളുമായി ആ കക്ഷികള്‍ ഭരിക്കാന്‍ സാധ്യതയുള്ള കാലയളവിലുള്ള കാരാറുകളില്‍ മാത്രമേ ഒപ്പിടു മറിച്ചുണ്ടായാല്‍ അത് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന കരുതലാകും എന്ന് കരുതുന്ന ആളുടെ തലയില്‍ ആള്‍ താമസമില്ലെന്നാണ് മറ്റൊരു പരിഹാസം.
എന്താ ഇജ് ഇങനെ ഒരു ഗവണ്‍മെന്റ് ഒപ്പിടുന്നത് അടുത്ത ഗവണ്‍മെന്റ് അതേ പാര്‍ട്ടിയുഠ അതേ വ്യക്തി മന്ത്രിയുഠ ആയിരിക്കുഠ എന്ന് കരുതിയാണോ,,,ബുദ്ധിയില്ലായ്മ ഒരു കുറ്റമല്ല തുടരണഠ,,,ഇതേ നിലവാരത്തില്‍– എന്നും ചിലര്‍ കളിയാക്കുന്നു.
ഈ ഭരണം 5 വര്‍ഷമേ ഉണ്ടാകു എന്നു ഉറപ്പുള്ളതുകൊണ്ടാണോ SFl പഞ്ചവല്‍സര കരാര്‍ ഒപ്പിട്ടത്, മനോസേട്ടാ?-എന്നിങ്ങനെയാണ് മറ്റൊരു പരിഹാസം.
കാണാന്‍ കൊള്ളാവുന്ന നാല് പെമ്പിള്ളേരെ തുള്ളിച്ച് പെമ്പിളൈ ഒരുമൈ എന്ന് ഏഷ്യാനെറ്റ്-എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദേശാഭാമാനി ജീവനക്കാരന്‍ ലെനി ജോസഫിനെയും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നുണ്ട്. സ്ത്രീകളുടെ പോരാട്ടവീര്യത്തെ ഇങ്ങനെ കാണുന്നവരുടെ ചെമ്പ് തെളിയുന്നുവെന്നാണ് വിലയിരുത്തല്‍.
Discussion about this post