കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം. കണ്ണൂർ, പത്തനംതിട്ട ജില്ലാ നേതൃയോഗങ്ങളിലാണ് പാർട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായത്. ...










