ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെ ലോകത്തിന്റെ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന രംഗത്തിറങ്ങുന്നു. ...








