ഒരു ഗോത്രത്തിന്റെ സംഗീതം ലോകത്തിന്റെ നെറുകയിൽ;താർപ്പയുടെ തോഴൻ ഭിക്ല ലഡാക്യ പത്മശ്രീ തിളക്കത്തിൽ
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കുന്നിൻചെരിവുകളിൽ കാറ്റടിക്കുമ്പോൾ അതിന് ഒരു പ്രത്യേക താളമുണ്ടെന്ന് അവിടുത്തെ ആദിവാസി ജനത വിശ്വസിക്കുന്നു. ആ താളത്തിന് രൂപം നൽകിയ ഒരാളുണ്ട്—ഭിക്ല ലഡാക്യ ദിൻഡ. ...








