Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്, അവിടെയിരുന്ന് ഒണ്ടാക്കലല്ല പണി”; സജി ചെറിയാനെ തെറിവിളിച്ച് എം എം മണി! 

by Brave India Desk
Mar 12, 2026, 07:53 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മന്ത്രി സജി ചെറിയാനെതിരെ പരസ്യമായി അധിക്ഷേപ വർഷം ചൊരിഞ്ഞ് മുതിർന്ന സിപിഎം നേതാവ് എം എം മണി എംഎൽഎ. ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് അക്ഷരാർത്ഥത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി സജി ചെറിയാൻ നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചതാണ് മണിയെ പ്രകോപിപ്പിച്ചത്. സദസ്സിനെ സാക്ഷിനിർത്തി മൈക്കിലൂടെ മന്ത്രിയെ പച്ചയ്ക്ക് വിമർശിച്ച മണി, “മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്” എന്ന് ആഞ്ഞടിച്ചു. തിരുവനന്തപുരത്ത് ഇരുന്ന് ഓൺലൈനായി ഉദ്ഘാടനം നടത്തുന്ന മന്ത്രിയുടെ രീതിയെ അതിരൂക്ഷമായ ഭാഷയിലാണ് മണി പരിഹസിച്ചത്. ഇടുക്കിയിലെ സിപിഎമ്മിനുള്ളിലെ ആഭ്യന്തര കലഹം ഇതോടെ പരസ്യമായിരിക്കുകയാണ്.

“ഞങ്ങളെയൊക്കെ എന്തിനാ മെനക്കെടുത്തിയത്? അയാള്‍ അവിടെ ഇരുന്ന് ഒണ്ടാക്കേണ്ട കാര്യമുണ്ടോ? ഞാനും രാജയും മതി ഇത് ഉദ്ഘാടനം ചെയ്യാന്‍. ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്നത് പോലെയാ. തിരുവനന്തപുരത്ത് ഇരുന്നുളള ഒണ്ടാക്കല്. മെനക്കെടുന്നത് നമ്മള്. ഡീസലും അടിച്ച് നമ്മള്‍ പിറകേ നടക്കുവാ. മേലാല്‍ എന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ക്ഷണിക്കരുത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ വേറെ വല്ലതും പറയും. അത് ഞാന്‍ പറയുന്നില്ല. ഇതൊരു സദസ് ആയതിനാല്‍” – എന്നായിരുന്നു മണിയുടെ വാക്കുകൾ. മന്ത്രിയുടെ ഓൺലൈൻ സാന്നിധ്യം വെറും ഷോ ആണെന്നും പ്രാദേശിക നേതാക്കളെ ബുദ്ധിമുട്ടിക്കുന്ന പരിപാടിയാണിതെന്നും മണി തുറന്നടിച്ചു. കിലോമീറ്ററുകൾ വണ്ടി ഓടിച്ച് എത്തുന്ന തങ്ങളെ അവഗണിക്കുന്ന രീതി ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന കർശന മുന്നറിയിപ്പാണ് മണി നൽകിയിരിക്കുന്നത്.

Stories you may like

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

മണിയുടെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കളും ഉദ്യോഗസ്ഥരും ഒരുപോലെ സ്തബ്ധരായി. ഇടുക്കിയിൽ എം എം മണിയുടെ വാക്കിന് മറുവാക്കില്ലെന്നിരിക്കെ, സജി ചെറിയാനെതിരെ നടന്ന ഈ കടന്നാക്രമണം പാർട്ടി സംസ്ഥാന നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തെയും പല വിഷയങ്ങളിൽ സ്വന്തം പാർട്ടിക്കാരെയും മന്ത്രിമാരെയും മണി പരസ്യമായി വിമർശിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക ഉദ്ഘാടന വേദിയിൽ വെച്ച് ഒരു മന്ത്രിയെ തന്നെ ഇത്തരത്തിൽ അപമാനിച്ചത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Tags: MM Mani
Share
Tweet
SendShare

Latest stories from this section

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

Latest News

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു?  ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു? ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

മമത ബാനർജിക്കെതിരെ പുതിയ കേസെടുത്ത് കൊൽക്കത്ത പോലീസ് ; നടപടി ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies