ഒരിക്കൽ സമരം ചെയ്ത് കോടതികയറിയ മേനോൻ മുണ്ട് മടിക്കുത്തഴിച്ചിടാതെയാണ് പ്രതിക്കൂട്ടിൽ കയറി നിന്നത് . കോടതിയലക്ഷ്യമാണെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ മുണ്ടിന്റെ പിൻഭാഗമപ്പാടെ കീറിയതു കാരണം അഴിച്ചിട്ടാൽ കോടതിയലക്ഷ്യത്തിന്റെ ഗൗരവം കൂടില്ലെ എന്നായിരുന്നു മറു ചോദ്യം . മജിസ്ട്രേറ്റ് ആകപ്പാടെ ത്രിശങ്കുവിലായി : കൊയിലാണ്ടിയുടെ സ്വന്തം ശങ്കരമേനോൻ
കൊയിലാണ്ടിയിലെ ജനകീയനായ പൊതുപ്രവർത്തകൻ എ.കെ ശങ്കരമേനോനെ കുറിച്ച് ബിജെപി നാഷണൽ കൗൺസിൽ അംഗം കെ.പി ശ്രീശൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയന്തിരാവസ്ഥക്കാലത്തും കശ്മീർ ഗോവ സമരങ്ങളിലുമെല്ലാം ...