Friday, September 19, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ഒരിക്കൽ സമരം ചെയ്ത് കോടതികയറിയ മേനോൻ മുണ്ട് മടിക്കുത്തഴിച്ചിടാതെയാണ് പ്രതിക്കൂട്ടിൽ കയറി നിന്നത് . കോടതിയലക്ഷ്യമാണെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ മുണ്ടിന്റെ പിൻഭാഗമപ്പാടെ കീറിയതു കാരണം അഴിച്ചിട്ടാൽ കോടതിയലക്ഷ്യത്തിന്റെ ഗൗരവം കൂടില്ലെ എന്നായിരുന്നു മറു ചോദ്യം . മജിസ്ട്രേറ്റ് ആകപ്പാടെ ത്രിശങ്കുവിലായി : കൊയിലാണ്ടിയുടെ സ്വന്തം ശങ്കരമേനോൻ

by Brave India Desk
Apr 28, 2023, 06:30 pm IST
in Special
Share on FacebookTweetWhatsAppTelegram

കൊയിലാണ്ടിയിലെ ജനകീയനായ പൊതുപ്രവർത്തകൻ എ.കെ ശങ്കരമേനോനെ കുറിച്ച് ബിജെപി നാഷണൽ കൗൺസിൽ അംഗം കെ.പി ശ്രീശൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയന്തിരാവസ്ഥക്കാലത്തും കശ്മീർ ഗോവ സമരങ്ങളിലുമെല്ലാം ജനകീയ പോരാട്ടം നടത്തിയ ശങ്കരമേനോൻ കൊയിലാണ്ടിക്കാരുടെ പൊതു സ്വത്തായിരുന്നുവെന്ന് ശ്രീശൻ ചൂണ്ടിക്കാട്ടുന്നു.

കെ.പി ശ്രീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ഒരു കാലത്ത് കോഴിക്കോട് ജില്ലയിലെ നേതൃസമ്പന്നമായ മണ്ഡലമായിരുന്നു കൊയിലാണ്ടി . എ കെ ശങ്കരമേനോൻ ജനസംഘം കുഞ്ഞിക്കണാരൻ പരീക്കുട്ടി ഹാജി ജോൺപാപ്പച്ചൻ മലബാർ കേളപ്പൻ കെ.വി രാഘവൻ ഹരിദാസൻ കിട്ടൻ അങ്ങിനെ നീളുന്നു ആ പട്ടിക .

പ്രഥമപരിഗണന അപ്പോഴും ശങ്കരമേനോന് തന്നെ . ഉടുമുണ്ടിന്റെ പിന്നാമ്പുറം ഇടതുകൈ കൊണ്ട് തെല്ലൊന്നു പൊക്കി തെരക്ക് പിടിച്ച് നടന്നു വരുന്ന മേനോൻ മനസ്സിൽലിപ്പോഴും മായാതെ കിടക്കുന്നു . നരകയറി പാറിപ്പറന്ന മുടിയും പ്രകൃതവും ജോർജ്ജ് ഫെർണാണ്ടസിനെ ഓർമിപ്പിക്കും . വൃത്തിയായി അലക്കിത്തേച്ച വസ്ത്രം ധരിച്ച് മേനോനെ കണ്ടതായി ഓർമയില്ല . ഇല്ലാഞ്ഞിട്ടല്ല വേണ്ടാഞ്ഞിട്ട് .

ബ്യൂട്ടിപാർലറിൽ നിന്നിറങ്ങാത്ത രാഷ്ടീയത്തിലെ പുതുതലമുറ നേതാക്കന്മാർക്കിടയിൽ അങ്ങിനെയും ഒരാൾ !
അടിയന്തിരാവസ്ഥക്കെതിരെ കോഴിക്കോട് ഗവ:ആർട്സ് കോളജിലെ ഏ ബി വി പി പ്രവർത്തകർ നയിച്ച പ്രകടനം സമാപിച്ചത് കിഡ്സൺ കോർണറിലാണ് . മുന്നിൽ കാണുന്ന മതിലിനുമുകളിലേക്ക് ഓടിക്കയറി ആവേശത്തോടെ പ്രസംഗിക്കുന്ന ശങ്കരമേനോനെ അന്നാദ്യമായാണ് കാണുന്നത് .

ജീവിതം സംഭവ ബഹുലമാണ് . ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും മേനോന് വേറിട്ട വഴിയായിരുന്നു . വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ മേനോൻ നേരെ പോയത് ഗോവസമരത്തിൽ പങ്കെടുക്കാനാണ് . അറസ്റ്റും ജയിൽ വാസവുമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സഹധർമ്മിണി സ്ഥലം വിട്ടിരുന്നു . മധുവിധുവിന്റെ കഥയിതാണെങ്കിൽ ഇവിടെ നിന്നങ്ങോട്ടുള്ള ജീവിതമെന്താവുമെന്ന് അവർ കണക്കുകൂട്ടിക്കാണും . കുറ്റം പറയാനാവില്ല .

ഒരിക്കൽ സമരം ചെയ്ത് കോടതികയറിയ മേനോൻ മുണ്ട് മടിക്കുത്തഴിച്ചിടാതെയാണ് പ്രതിക്കൂട്ടിൽ കയറി നിന്നത് . കോടതിയലക്ഷ്യമാണെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ മുണ്ടിന്റെ പിൻഭാഗമപ്പാടെ കീറിയതു കാരണം അഴിച്ചിട്ടാൽ കോടതിയലക്ഷ്യത്തിന്റെ ഗൗരവം കൂടില്ലെ എന്നായിരുന്നു മറു ചോദ്യം . മജിസ്ട്രേറ്റ് ആകപ്പാടെ ത്രിശങ്കുവിലായി .

മറ്റൊരവസരത്തിൽ ഒരു ചെറുപ്പക്കാരനെ ആകാരണമായി കസ്റ്റഡിയിലെടുത്തതറിഞ്ഞ മേനോൻ സ്റ്റേഷനിലെത്തി വിട്ടയക്കണന്നു പറഞ്ഞു . കേസ് റജിസ്റ്റർ ചെയതു ഇനിയെല്ലാം കോടതിയിൽ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി . താണുവണങ്ങി സാറെ എന്നു നീട്ടി വിളിച്ചു യാചിക്കാനൊന്നും മേനോനറിയില്ല . എന്നാൽ ഞാൻ അവനെയും കൊണ്ടെ പോവൂ എന്നായി മേനോൻ .
സ്റ്റേഷനുമുന്നിൽ മേനോൻ നീണ്ടുനിവർന്നു കിടന്ന് സമരം തുടങ്ങി . ബഹളം കേട്ട് നാട്ടുകാരും വിവരമറിഞ്ഞ് പ്രവർത്തകരും ഒഴുകിയെത്തിയപ്പോൾ കാര്യം കൈവിട്ടു പോയെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാരനെ നിരുപാധികം ഇറക്കിവിട്ട് തടിയൂരി . കേസ് റെജിസ്റ്റർ ചെയ്തതും കോടതികയറ്റുമെന്ന ഭീഷണിയും എല്ലാം അറബിക്കടലിൽ .

എവിടെ അനീതി കണ്ടാലും മേനോൻ ചോദ്യം ചെയ്യും . പ്രതിരോധിക്കും . പ്രതിരോധത്തിന്റെ തിരയൊടുങ്ങാക്കടൽ . അവിടെ മേനോന് മേനോന്റെ നിയമമാണ് . ചിലപ്പോൾ എല്ലാ അതിരുകളും ലംഘിച്ചെന്നിരിക്കും . വരുംവരായ്കകളാന്നും വിഷയമല്ല . അത്തരം സന്ദർഭങ്ങളിൽ മേനോന് കലാപകാരിയുടെ മുഖമാണ് . ലാഭചേതങ്ങൾ നോക്കാതെ തന്റെ നിലപാട് ആരുടെ മുഖത്തു നോക്കിയും വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച തന്റേടി. കാശ്മീർ ഗോവ വിമോചന സമരങ്ങളുൾപ്പെടെ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ പോർമുഖങ്ങളിലേക്ക് എടുത്തു ചാടാൻ സാധിച്ചതും അതുകൊണ്ടു തന്നെ .

തീർത്തു പറയാം ഇത്രയും ജനകീയനായ ഒരു പൊതുപ്രവർത്തകനെ അപൂർവമായെ കാണൂ . കൊയിലാണ്ടിയിൽ ഏത് കടയിൽച്ചെന്ന് ഭക്ഷണം കഴിച്ചാലും മേനോൻ കാശ് കൊടുക്കില്ല . കൊടുത്താൽ അവർ വാങ്ങുകയുമില്ല . കാരണം മേനോൻ അവർക്കെല്ലാം പൊതുസ്വത്താണ് . മതമോ രാഷ്ട്രീയമോ നോക്കാതെ വിളിപ്പുറത്തെത്തുന്ന നേതാവ് . ഒരു പൊതുപ്രവർത്തകൻ തന്റെ പ്രദേശത്ത് എങ്ങിനെ ജനങ്ങളുമായി ഇഴുകിച്ചേർന്ന് ജീവിക്കണമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം . പാർട്ടി നേതാവ് ജനനേതാവായി മാറുന്ന അപൂർവമായ കാഴ്ച്ച . ഒരു പൊതുപ്രവർത്തകൻ കൈവശം സൂക്ഷിക്കേണ്ട എൻസൈക്ലോപീഡിയ .

പാർട്ടിയിൽ നാലു പേരുടെ അന്ത്യയാത്രയാണ് ജനബാഹുല്യം കൊണ്ട് എന്നെ അമ്പരപ്പിച്ചത് . ഒന്നാമതായി കെ.ജി മാരാർ ബി കെ ശേഖർ മടിക്കൈ കമ്മാരൻ പിന്നെ ശങ്കരമേനോൻ . ഇവരിൽ ഒരാളും വാർഡുമെമ്പർപോലുമായിരുന്നില്ലെന്നോർക്കുക . കൊയിലാണ്ടിയിലെ ജനതതി ഒന്നടക്കം അണിചേർന്ന വിലാപയാത്ര വിളിച്ചു പറഞ്ഞത് ജനഹൃദയങ്ങളിൽശങ്കരമേനോൻ എവിടെയിരിക്കുന്നുവെന്നാണ് . ഇന്ന് അദ്ദേഹത്തിന്റെ ഓർമദിനം . ആദരാഞ്ജലികൾ .

ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക് 

Tags: BJPSankara MenonKP SreesanKoyilandy
Share1TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു

പാകിസ്താനിൽ പോയപ്പോൾ സ്വന്തം നാട്ടിലെത്തിയത് പോലെ; കോൺഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ

പാകിസ്താനിൽ പോയപ്പോൾ സ്വന്തം നാട്ടിലെത്തിയത് പോലെ; കോൺഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

പെണ്ണെഴുത്താണോ വേണ്ട..സ്ത്രീകളെഴുതിയ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് നിരോധിച്ച് താലിബാൻ

ഡൽഹി യൂണിവേഴ്സിറ്റിയിൽ എബിവിപി തേരോട്ടം ; ആര്യൻ മാൻ പ്രസിഡണ്ട് ; നാലിൽ മൂന്ന് സീറ്റും എബിവിപിക്ക്

ഡൽഹി യൂണിവേഴ്സിറ്റിയിൽ എബിവിപി തേരോട്ടം ; ആര്യൻ മാൻ പ്രസിഡണ്ട് ; നാലിൽ മൂന്ന് സീറ്റും എബിവിപിക്ക്

മികച്ച പ്രകടനം എങ്ങാനും നടത്തിയാൽ ടീമിൽ നിന്ന് പുറത്താക്കും, നല്ല പ്രകടനം എന്ന് നടത്തുന്നോ അന്ന് തോൽവിയുറപ്പ്; ഭാഗ്യംകെട്ട താരത്തെ നോക്കാം

മികച്ച പ്രകടനം എങ്ങാനും നടത്തിയാൽ ടീമിൽ നിന്ന് പുറത്താക്കും, നല്ല പ്രകടനം എന്ന് നടത്തുന്നോ അന്ന് തോൽവിയുറപ്പ്; ഭാഗ്യംകെട്ട താരത്തെ നോക്കാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies