ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. ജമ്മു കശ്മീരിലെ പുൽവാമയിൽ പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
പുൽവാമയിൽലെ മിട്രിഗാം മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു ഇവർ. ഇതു കണ്ട ഭീകരർ സുരക്ഷാ സേനയെ ആക്രമിച്ചു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിയ്ക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു സുരക്ഷാ സേന പ്രദേശത്ത് എത്തിയത്.
കൂടുതൽ വിവരങ്ങൾ കശ്മീർ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച പുൽവാമയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.








