മലപ്പുറത്ത് : നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ മലപ്പുറത്ത് നിന്ന് പിടികൂടി. ദോഹയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ഒരു കിലോ സ്വർണമാണ് മലപ്പുറം പോലീസ് അരീക്കോട് വെച്ച് പിടികൂടിയത്. സംഭവത്തിൽ സ്വർണം കടത്തിയ യാത്രക്കാരനെയും ഇത് കൊണ്ടുവന്ന മറ്റ് മൂന്ന് പേരെയും പോലീസ് പിടികൂടി. ഇവർ സഞ്ചരിച്ച കാറും കാരിയർക്ക് കൊടുക്കാൻ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദോഹയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടിയത്തൂർ സ്വദേശി അഷ്റഫ് (56), സ്വർണം കൈപ്പറ്റിയ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മിദ്ലാജ്(23), നിഷാദ്(36), ഫാസിൽ (40) എന്നിവരാണ് പിടിയിലായത്. 1063 ഗ്രാം സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിപണിയിൽ ഇതിന് 63 ലക്ഷം രൂപ വരുമെന്നാണ് വിലയിരുത്തൽ.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാൾ ഇന്ന് രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. അഷ്റഫിൽ നിന്ന് സ്വർണം വാങ്ങിയ കള്ളക്കടത്ത് സംഘം കൊടുവള്ളിയിലേക്ക് പോകുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചു. തുടർന്നാണ് ഇവരെ പിടികൂടിയത്.
Discussion about this post