Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായത് കണക്കിലെ കളികൊണ്ടാണോ ? നട്ടെല്ലുണ്ടെങ്കിൽ യുപിഎ സർക്കാരിന്റെയും മോദി സർക്കാരിന്റെയും ഭരണകാലത്തെ സഹായത്തെ കുറിച്ചുള്ള ധവളപത്രം ഇറക്കണം; കെ സുരേന്ദ്രൻ

by Brave India Desk
Feb 2, 2023, 08:20 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര ബജറ്റിനെ മാതൃകയാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ബജറ്റ് മാതൃകയാക്കി കേരളത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയും ജനക്ഷേമത്തിന് വേണ്ടിയും പ്രവർത്തിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും ബജറ്റിൽ അർഹമായ സഹായം ലഭിച്ചുവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് വേണ്ടിയുള്ള സമഗ്ര ബജറ്റിൽ കേരളത്തെ പരിഗണിച്ചില്ലെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. കേരളത്തിന് ഇതുവരെ ഇല്ലാത്ത പരിഗണനയാണ് ഇത്തവണ ലഭിച്ചത്. കേന്ദ്ര ബജറ്റിൽ അടുത്ത സാമ്പത്തിക വർഷം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് നീക്കിവെച്ചത് 19,702 കോടി രൂപയാണ്. യുപിഎ സർക്കാരിന്റെ 10 വർഷത്തേക്കാൾ നാലിരട്ടി അധികം എൻഡിഎ സർക്കാർ ഒമ്പത് വർഷം കൊണ്ട് കേരളത്തിന് അനുവദിച്ചു. കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന് വിലപിക്കുന്ന ധനമന്ത്രി കെഎൻ ബാലഗോപാൽ നട്ടെല്ലുണ്ടെങ്കിൽ മൻമോഹൻ സിംഗ് സർക്കാരിന്റെയും നരേന്ദ്രമോദി സർക്കാരിന്റെയും ഭരണകാലഘട്ടങ്ങളിലെ സഹായത്തെ കുറിച്ചുള്ള ധവളപത്രം ഇറക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കഴിഞ്ഞ ബജറ്റിൽ നൽകിയ 15720.5 കോടി രൂപയേക്കാൾ 4000 കോടി ഈ ബജറ്റിൽ സംസ്ഥാനത്തിന് അധികം വിഹിതം ലഭിച്ചു. ജി.എസ്.ടി വിഹിതം – 6358.05 കോടി രൂപ, ആദായ നികുതി വിഹിതം – 6122.64 കോടി രൂപ, എക്‌സൈസ് തീരുവ വിഹിതം – 261.24 കോടി രൂപ, കോർപ്പറേഷൻ നികുതി വിഹിതം – 6293.42 കോടി രൂപ, സേവന നികുതി വിഹിതം – 3.95 കോടി രൂപ, കസ്റ്റംസ് തീരുവ വിഹിതം – 623.74 കോടി രൂപ, വെൽത്ത് ടാക്‌സ് വിഹിതം – ഛ.16 കോടി രൂപ.

സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങൾക്ക് എല്ലാം കേന്ദ്ര ധനമന്ത്രി തുക വകയിരുത്തി. കോഴിക്കോട് എൻ.ഐ.ടി, പാലക്കാട് ഐ.ഐ.ടി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കൊച്ചിൻ കപ്പൽ ശാല, കോഴിക്കോട് ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങൾക്കെല്ലാം കേന്ദ്ര വിഹിതം ലഭിക്കും. റെയിൽവെയ്ക്ക് അനുവദിച്ച 2.40 ലക്ഷം കോടി രൂപയിൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുമെന്നുറപ്പായിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ലെന്ന വ്യാജപ്രചരണം നടത്തുകയാണ്.

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിരവധി പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചപ്പോൾ തൊഴിലുറപ്പ് ഫണ്ട് വെട്ടിക്കുറയ്ക്കുന്നെന്ന ബാലിശമായ വാദമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ബോധ്യമില്ലാത്തതു കൊണ്ടാണ് അദേഹം അങ്ങനെ പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ബജറ്റ് കണക്കിലെ കളിയാണെന്നാണ് വിഡി സതീശൻ പറയുന്നത്.

കണക്കിലെ കളികൊണ്ടാണോ ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത് യാഥാർത്ഥ്യബോധമില്ലാത്ത ഇത്തരം പ്രസ്താവനകളാണ് പ്രതിപക്ഷകക്ഷികൾ പറയുന്നത്. അടിസ്ഥാന വികസനത്തിന് 10 ലക്ഷം കോടി അനുവദിച്ചപ്പോൾ തന്നെ 20 ലക്ഷം കോടി കാർഷിക മേഖലയ്ക്ക് അനുവദിക്കാൻ മോദി സർക്കാർ തയ്യാറായി. എംഎസ്എംഇക്ക് 2 ലക്ഷം കോടി അനുവദിച്ചത് യുവത്വത്തോടുള്ള സർക്കാരിന്റെ കരുതലാണ്. ആവാസ് യോജനയ്ക്ക് 79,500 കോടിയും ജൽജീവന് 70,000 കോടിയും പട്ടികവർഗക്കാർക്ക് 1500 കോടിയും അനുവദിച്ചതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള തന്റെ സർക്കാരിന്റെ സമീപനം തെളിയിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: k.surendranകെ.സുരേന്ദ്രൻ
Share18
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies