ഇസ്ലാമാബാദ്: ലോകത്തിന് മുന്നിൽ വീണ്ടും നാണം കെട്ട് പാകിസ്താൻ. ബഹുരാഷ്ട്ര നാവിക അഭ്യാസമായ അമൻ -2023 ന് ഇത്തവണ 7 രാജ്യങ്ങൾ മാത്രമെന്ന് റിപ്പോർട്ട്. ഏകദേശം 110 ഓളം രാജ്യങ്ങളെ ക്ഷണിച്ചെങ്കിലും ഏഴ് രാജ്യങ്ങൾ മാത്രമാണ് കപ്പലുകളോ അന്തർവാഹിനികളോ അയക്കാൻ തയ്യാറായത്.അമേരിക്ക, ചൈന, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, ഇറ്റലി, ജപ്പാൻ, എന്നീ രാജ്യങ്ങളാണ് കപ്പലുകൾ അയക്കുന്നത്.
ഫെബ്രുവരി 10 മുതൽ 14 വരെയാണ് സമാധാനത്തിനായി ഒരുമിച്ചെന്ന മുദ്രാവാക്യവുമായി പാകിസ്താൻ നാവിക സേന എട്ടാമത് ബഹുരാഷ്ട്ര വനാവിക അഭ്യാസം സംഘടിപ്പിക്കുന്നത്.
ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ കുറഞ്ഞത് അമ്പതോളം രാജ്യങ്ങൾ പങ്കെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും രാജ്യങ്ങൾ കപ്പലുകൾ അയക്കാതിരിക്കുകയായിരുന്നു. നേരത്തെ തുർക്കി കപ്പലുകൾ അയക്കുമെന്ന് വിവരം ഉണ്ടായിരുന്നുവെങ്കിലും ഭൂകമ്പം പ്രതിസന്ധിയിലാക്കിയതോടെ
പാകിസ്താൻ അന്താരാഷ്ട്ര സമൂഹത്തിൽ കൂടുതൽ ഒറ്റപ്പെടുന്നതിന്റെ അടയാളമാണ് ബഹുരാഷ്ട്ര നാവിക അഭ്യാസത്തിലെ രാജ്യങ്ങളുടെ പങ്കാളിത്തക്കുറവെന്നാണ് വിലയിരുത്തൽ.
Discussion about this post