ടൂറിസം എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ ടൂറിസത്തിന് മറ്റൊരു വശം കൂടിയുണ്ട് അതാണ് ഡാര്‍ക്ക് ടൂറിസം. ഈ വാക്ക് അര്‍ത്ഥമാക്കുന്നത് തന്നെ ടൂറിസം എന്ന് നമ്മള്‍ മനസ്സില്‍ കരുതിയതിന്റെ വിപരീതം തന്നെയാണ്.
അതായത് ഉദാഹരണമായി ദാരുണ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, മരണം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ഇത്തരം കാര്യങ്ങളൊക്കെ ഇതിലുള്‍പ്പെടും. ഈ ഡാര്‍ക്ക് ടൂറിസത്തിന് തന്നെ പല പിരിവുകളുണ്ട് അതിലൊന്നാണ് സ്ലം ടൂറിസം. ഡല്‍ഹി, മുംബൈ, ബാഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇത് ഹിറ്‌റാണ്.
വളരെ ദരിദ്രരായ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകഎന്നതാണ് ഈ ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുക അവരെ ഉന്നമിപ്പിക്കാന്‍ ശ്രമിക്കുക ഇതൊക്കെ ഈ ടൂറിസത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇതിനൊരു ഇരുണ്ട മുഖം കൂടിയുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്തവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറലായും ചൂഷണം ചെയ്യലായുമൊക്കെ പലപ്പോഴും ഇത് തീരാറുണ്ട്.
അതിനാല്‍ തന്നെ ഇത്തരം ടൂറിസം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചല്ലാതെ ചെയ്യാന്‍ അനുവദിക്കുകയില്ല. ഇത്തരം നിയമ തടസ്സങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും നിരവധിപേരാണ്
Discussion about this post