ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് സൈനികർക്ക് വീരമൃത്യു. രജൗറിയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. രജൗറിയിലെ കന്തി വനമേഖലയിലാണ് സംഭവം. നാല് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
പൂഞ്ചിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ചതുമായി ബന്ധപ്പെട്ടുള്ള ഭീകരർക്കായി തിരച്ചിൽ നടത്തുകയായിരുന്നു സൈന്യം. രജൗറിയിലെ ഒരു ഗുഹയിൽ ഭീകരർ തമ്പടിച്ചിരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സ്ഫോടകവസ്തുക്കൾ സൈനികർക്ക് നേരെ ഉപയോഗിക്കുകയായിരുന്നു.
അതേസമയം സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സൈന്യം പ്രദേശത്തെ ഭീകരരെ വളഞ്ഞിരിക്കുകയാണ്.അതേസമയം, രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
Discussion about this post