Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നായ്ക്കാട്ടം കഴുകിയാൽ നന്നാവൂലെന്ന് ഫേസ്ബുക്ക് പോസ്റ്റ്; വിമർശിച്ചത് മുഖ്യമന്ത്രിയെയെന്ന് സൈബർ സഖാക്കൾ; പോലീസ് ഉദ്യോഗസ്ഥന് കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് സ്ഥലം മാറ്റം

വിമർശനം എം എ ബേബിക്കെതിരെയെന്നും ആരോപണം

by Brave India Desk
Jan 22, 2023, 04:50 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ഉമേഷ് യുവിനെതിരെയാണ് നടപടി. കോഴിക്കോട് നിന്നും പത്തനംതിട്ടയിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മറ്റിയിരിക്കുന്നത്.

നായ്ക്കാട്ടം കഴുകിയാൽ നന്നാവില്ല എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഉമേഷ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വിമർശിക്കുന്നത് എന്നാണ് ആരോപണം. ‘ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?‘ എന്ന ചോദ്യത്തേടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഇത്ലെ ചങ്ക് എന്ന പ്രയോഗം മുഖ്യമന്ത്രിക്കെതിരെയാണെന്നും സൈബർ സഖാക്കൾ ആരോപിക്കുന്നു.

Stories you may like

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരൻ എന്ന പ്രയോഗവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇത് അടൂർ ഗോപാലകൃഷ്ണനെ ഉദ്ദേശിച്ചാണെന്നും പോരാളി ഷാജിമാർ പറയുന്നു.

“നായ്ക്കാട്ടം കഴുകിയാ നന്നാവൂല” എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയിൽ കോർക്കിട്ട് ഉള്ളിൽ സൂക്ഷിച്ചിരുന്ന വിസർജ്യങ്ങൾ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായെന്ന് കുറിപ്പിൽ പരിഹസിക്കുന്നു.

താത്വികാചാര്യൻ മെഴുകിയപ്പോൾ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കിൽ പെട്ടത് പോലായി എന്നും കുറിപ്പിൽ പറയുന്നു. ഇതിൽ താത്വിക ആചാര്യൻ എന്ന് പറയുന്നത് എം എ ബേബിയെയാണ് എന്നാണ് സൈബർ സഖാക്കളുടെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

“നായ്ക്കാട്ടം കഴുകിയാ നന്നാവൂല” എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.

ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ആശാന്റെ ജാതിവിവേചനത്തെ മെഴുകി മിനുക്കാനിറങ്ങിയ ലോകോത്തരന് സംഭവിച്ചത് അതാണ്. അടിയിൽ കോർക്കിട്ട് ഉള്ളിൽ സൂക്ഷിച്ചിരുന്ന വിസർജ്യങ്ങൾ കൂടി അങ്ങേരുടെ വായിലൂടെ പുറത്ത് ചാടിയതോടെ നാറ്റം ഇരട്ടിയായി.

അപ്പോഴാണ് താത്ത്വികാചാര്യന്റെ വരവ് ! അങ്ങേരുടെ മെഴുകലും കൂടി കഴിഞ്ഞപ്പോൾ ആശാന്റേം ലോകോത്തരന്റേം കാര്യം സെപ്റ്റിക് ടാങ്കിൽ പെട്ടത് പോലായി..

പിന്നെ സ്വീകരണം, പൂച്ചെണ്ട്, പൊന്നാട, പുകഴ്ത്തുപാട്ട്, പഴംപാട്ട് എന്നിങ്ങനെ അത്തറും ഊദും കൊണ്ട് നാറ്റം മാറ്റാൻ തമ്പ്രാക്കന്മാർ തന്നെ ഇറങ്ങി. അങ്ങനെ എല്ലാരും കൂടെ കലക്കിക്കലക്കി കുളിപ്പിച്ചും കുളിച്ചും വാസന ലോകമെങ്ങും പരത്തിക്കോണ്ടിരിക്കുന്നു!

ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?

Tags: Pinarayi VijayanCPOUmesh UK R Narayan Film Institute
Share1
Tweet
Send
Share

Latest stories from this section

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

Latest News

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies