Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

ലോകത്തിന് വയസ്സാകുന്നു; കേൾവി ശക്തിയില്ലാത്തവരുടെ എണ്ണം അനുദിനം വർദ്ധിക്കും; ലോക കേൾവി ദിനത്തിൽ ആശങ്കയാകുന്ന വെളിപ്പെടുത്തൽ

by Brave India Desk
Mar 3, 2023, 11:26 am IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

2021 ഡിസംബറില്‍ ബ്രിട്ടീഷ് അഭിനേത്രിയായ റോസ് ഏയ്‌ലിംഗ് എല്ലിസ് ലോകജനതയെ തന്നെ വിസ്മയിപ്പിച്ചൊരു കാര്യം ചെയ്തു. യുകെയിലെ സെലിബ്രിറ്റി ഡാന്‍സ് മത്സരമായ ‘Strictly Come Dancing’ -ൽ അവര്‍ കിരീടം ചൂടി. അതിലിത്ര വലിയ കാര്യമെന്താണെന്ന് ചിന്തിക്കുന്നവരോട് ഇത്രയേ പറയാനുള്ളു – ഈ നേട്ടം അതുല്യമാകുന്നത് എന്തെന്നാല്‍ റോസ് ജന്മനാ ബധിരയായിരുന്നു എന്നതുകൊണ്ടാണ്. കേള്‍വിശക്തി ഇല്ലാത്തൊരാള്‍ ഒരു പാട്ടിനൊത്ത്, അതിന്റെ താളത്തിനൊത്ത്, അതിമനോഹരമായി നൃത്തം ചെയ്ത് ഒന്നാംസ്ഥാനം തന്നെ നേടുകയെന്നത് ചെറിയ കാര്യമാണോ. പരിപാടി നടക്കുമ്പോള്‍ കാണികളോട് കയ്യടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം ഡാന്‍സ് ചെയ്യുമ്പോള്‍ തറയിലൂടെയാണ് റോസ് പാട്ടിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞിരുന്നത്. കാണികള്‍ കയ്യടിക്കുക കൂടി ചെയ്താല്‍ പാട്ടിന്റെ താളം അവള്‍ക്ക് നഷ്ടമാകുമായിരുന്നു. റോസിന്റെ നേട്ടം ആഘോഷിക്കപ്പെടുക തന്നെ വേണം. ക്ഷമയിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും കേള്‍വിശക്തി ഇല്ലാത്തവര്‍ക്ക് അവരാഗ്രഹിക്കുന്ന എന്തും ചെയ്യാനാകുമെന്ന് ബോധ്യപ്പെടുത്താന്‍ ഈ നേട്ടം ആഘോഷിക്കപ്പെടുക തന്നെ വേണം.

ഇന്ന് ലോക കേള്‍വിദിനമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 3 നമ്മള്‍ കേള്‍വി ദിനമായി ആചരിക്കുന്നു. കാതുകളും കേള്‍വിശക്തിക്കും എത്രത്തോളം പ്രധാനമാണെന്നും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ലോകജനതയെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഓരോ കേള്‍വിദിനവും കടന്നുപോകുന്നത്. അതുമാത്രമല്ല, കേള്‍വിശക്തി നഷ്ടപ്പെടാതിരിക്കാനുള്ള വഴികളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. ‘കാതുകളുടെയും കേള്‍വിയുടെയും പരിചരണം എല്ലാവര്‍ക്കും’ എന്നതാണ് ഈ വര്‍ഷത്തെ കേള്‍വിദിനത്തിന്റെ തീം. വൈദ്യശാസ്ത്ര പരിശോധനകളില്‍ കാതുകളുടെയും കേള്‍വിശക്തിയുടെയും പരിചരണം ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ആശയത്തിലൂടെ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

Stories you may like

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ശബ്ദങ്ങളുടെ ലോകം അന്യമായവരുടെ ജീവിതം അടുത്തറിഞ്ഞാല്‍ കേള്‍വിശക്തിയുടെ വില നമുക്ക് ബോധ്യപ്പെടും. കേള്‍വിശക്തി ഇല്ലാതായാല്‍ അത് നമ്മുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും തൊഴിലവസരങ്ങളെയും സാരമായി ബാധിക്കും. ഇതിനോടകം തന്നെ കേള്‍വിശക്തി നഷ്ടമാകല്‍ ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. ലോകജനതയില്‍ ഭൂരിഭാഗം പേരും വാര്‍ധക്യത്തിലേക്ക് അടുക്കുമ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. കേള്‍വിശക്തി നഷ്ടമാകല്‍ ഭാവിയിലെ ഒരു മഹാമാരിയായിരിക്കുമോ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.

കേള്‍വിശക്തി ഇല്ലാതായാല്‍ പല രീതിയിലും അത് ജീവിതത്തെ ദോഷകരമായി ബാധിക്കും. ഡിപ്രഷന്‍, ഉത്കണ്ഠ, ഒറ്റപ്പെടല്‍, സമൂഹത്തില്‍ നിന്ന് ഉള്‍വലിയല്‍ തുടങ്ങിയ മാനസികമായ പ്രശ്‌നങ്ങളാണ് അതില്‍ ഏറ്റവും പ്രധാനം. അതുമാത്രമല്ല, നടത്തവുമായി ബന്ധപ്പെട്ട തകരാറുകള്‍, ഓര്‍മ്മക്കുറവ്, വീഴ്ച എന്നീ പ്രശ്‌നങ്ങളും കേള്‍വിശക്തി ഇല്ലാതാകുന്നതിന്റെ ഭാഗമായി അനുഭവപ്പെടാം. കുട്ടികളിലാണെങ്കില്‍, ഭാഷ, സംസാര വൈകല്യങ്ങള്‍ക്കും അത് പിന്നീട് വിദ്യാഭ്യാസപരമായും തൊഴില്‍പരവുമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ഒരു മഹാമാരി കണക്കെയാണ് കേള്‍വിശക്തി നഷ്ടമാകല്‍ സമൂഹത്തെ ബാധിക്കുന്നത്. ലോകജനതയ്ക്ക് പ്രായമാകുന്നതോടെ ഈ പ്രശ്‌നം വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവില്‍ 1.5 ശതകോടി ആളുകള്‍ക്ക് കേള്‍വിശക്തി പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതില്‍ 430 ദശലക്ഷം ആളുകള്‍ക്ക്, (അതായത് ലോകജനസംഖ്യയുടെ 5 ശതമാനം) കേള്‍വിശക്തി പ്രശ്‌നങ്ങള്‍ കാരണം പുനരധിവാസം ആവശ്യമുള്ളവരാണ്. 2050ഓടെ 700 ദശലക്ഷം ആളുകള്‍ക്ക് കൂടി കേള്‍വിശക്തി നഷ്ടമാകുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാല്‍ ലോകത്താകമാനം 2.5 ശതകോടി ആളുകള്‍ക്ക് പല അളവുകളില്‍ കേള്‍വിശക്തി പ്രശ്‌നങ്ങള്‍ ഉണ്ടാകും.

Tags: Ear and Hearing care for allRose Ayling-EllisStrictly Come DancingEarsHearing DisabilitiesHearing LossWHOWorld Hearing Day
Share1
Tweet
Send
Share

Latest stories from this section

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

Latest News

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies