തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരണവുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ ഡോ. ജാനകി ഓംകുമാർ.
നൈറ്റ് ഡ്യൂട്ടികളിൽ ഹൗസ് സർജന്മാർ ഒറ്റയ്ക്കാണ് ഉണ്ടാകാറുള്ളതെന്നും തിരക്കൊഴിയുന്ന സമയത്ത് പോലും ഇരിക്കുന്ന മേശയിൽ തലവച്ചുറങ്ങാൻ ഭയമാണെന്നും ജാനകി വീഡിയോയിൽ പറയുന്നു. വരുന്ന രോഗികളുടെ ക്ഷേമം അത്ര പ്രധാനമായതുകൊണ്ടാണ് അരക്ഷിതാവസ്ഥകളിലും ജോലി ചെയ്യുന്നതെന്ന് ജാനകി കൂട്ടിച്ചേർത്തു.
സ്വന്തം ജോലി പേടിച്ച് ചെയ്യുന്ന അവസ്ഥയാണ്. സ്‌കൂളിലും ഓഫീസിലുമൊക്കെ ആരെങ്കിലും ആക്രമിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ എന്നും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടർച്ചയായി ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും ജാനകി പറയുന്നു.
വിശപ്പും വിയർപ്പും ചോരയുമൊക്കെയുള്ള പച്ചയായ മനുഷ്യരാണ് ഡോക്ടർമാരെന്നും അടികൊണ്ടാൽ വേദനിക്കുന്നവരാണെന്നും വീഡിയോയിൽ പറയുന്നു












