Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കവി എൻ കെ ദേശത്തിന് കെ ടി കൃഷ്ണവാര്യർ പുരസ്കാരം സമ്മാനിച്ചു

by Brave India Desk
Nov 24, 2023, 03:26 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം : പ്രശസ്ത കവി എൻ കെ ദേശത്തിന് കെ ടി കൃഷ്ണ വാര്യർ പുരസ്കാരം സമ്മാനിച്ചു. കവിയുടെ അങ്കമാലി കോതകുളങ്ങരയുള്ള വസതിയിലെത്തിയാണ് കെ ടി കൃഷ്ണവാര്യരുടെ കുടുംബാംഗങ്ങൾ പുരസ്‍കാര സമർപ്പണം നടത്തിയത്. എൻ കെ ദേശത്തിന്റെ “ദേശികം” എന്ന കവിതാ ബൃഹദ് സമാഹാരമാണ് ഈ പുരസ്‍കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മുപ്പതിനായിരം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‍കാരം. കവിയും വിവർത്തകനും സാങ്കേതിക വിദ്യാ വിദഗ്ധനുമായിരുന്ന കെ ടി കൃഷ്ണവാരിയരുടെ സ്മരണക്കായി ഏർപ്പെടുത്തപ്പെട്ടതാണ് പുരസ്‌കാരം .

ദേശം കൊങ്ങിണിപ്പറമ്പിൽ നാരായണ പിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനായി 1936 ഒക്ടോബർ 31ന് ആലുവയ്ക്കു സമീപം ദേശത്തു ജനിച്ച എൻ. കുട്ടിക്കൃഷ്ണപിള്ള എന്ന കവി എൻ.കെ. ദേശത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പന്ത്രണ്ടാമത്തെ വയസ്സിൽ കാവ്യരചന തുടങ്ങിയ എൻ.കെ. ദേശം 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ.

Stories you may like

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

ഭാഷാശുദ്ധി, ഭാവശുദ്ധി, വൃത്തം, വ്യാകരണം എന്നിവയിയിൽ അതീവ നിഷ്‌കർഷ പുലർത്തുന്ന കാവ്യരചാനാ ശൈലിയുടെ ഉടമയായ ദേശം ഇക്കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല.എൻ.വി. കൃഷ്ണ‌വാരിയർ മരിച്ചപ്പോൾ എഴുതിയ ‘സൂര്യന്റെ മരണം’ എന്നത് മാത്രമാണ് 70 വർഷം പിന്നിട്ട സാഹിത്യ ജീവിതത്തിൽ ആകെ എഴുതിയ ഗദ്യ കവിത. കവിതക്കപ്പുറം ദേശത്തിനു ലക്ഷണമൊത്ത ശ്ലോകമെഴുത്തും വഴങ്ങും. തൃശൂരിൽ നിന്നിറങ്ങുന്ന പ്രമുഖ സാഹിത്യ മാസികയായ കവന കൗതുകത്തിൽ അരനൂറ്റാണ്ടിലേറെ മുടങ്ങാതെ ശ്ലോകം എഴുതിയിരുന്നു. ഇത് കൂടാതെ കേരളത്തിലെ നിരവധി അക്ഷരശ്ലോക കളരികളുടെ രക്ഷാധികാരി കൂടിയാണു ദേശം.

ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്രയ്ക്കു 2007ൽ ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.കെ. ദേശം 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ആശാൻ പുരസ്കാരത്തിന് അർഹനായി.ഇദ്ദേഹത്തിന്റെ ഗീതാഞ്ജലിക്കു 2017ൽ പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
30 വയസ്സു വരെ പ്രണയ കവിതകൽ എഴുതിയ എൻ കെ ദേശം പിന്നീടു സാമൂഹിക, രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിലേക്കു തന്റെ രചനാരീതി മാറ്റുകയായിരുന്നു.

കവി നാളിതുവരെ രചിച്ച തെരഞ്ഞെടുത്ത കവിതകൾ ചേർത്ത് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച് നാഷനൽ ബുക് സ്‌റ്റാൾ വിതരണം ചെയ്യുന്ന “ദേശികം” എന്ന സമ്പൂർണ്ണ കവിതാ സമാഹാരം വ്യാപകമായ അനുവാചക പ്രശംസ ഏറ്റുവാങ്ങിയ കൃതിയാണ്.

Tags: poet nk desamKT Krishnavaryar award
Share1
Tweet
Send
Share

Latest stories from this section

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Latest News

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

ഭായ്..എനിക്ക് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്, മൈൻഡ് ചെയ്യാതെ മോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies