Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നവകേരള യാത്രയല്ല; വൈറലായി കേന്ദ്രമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര; ഖജനാവിന് ലാഭം പതിനായിരങ്ങൾ; 40 കാറുകളുടെ അകമ്പടിയോടെ കേരളത്തിൽ നടക്കുന്നവർ കാണണമെന്ന് സോഷ്യൽ മീഡിയ

by Brave India Desk
Nov 25, 2023, 04:33 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; കേരളത്തിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള വന്ദേഭാരത് യാത്ര വൈറലായി. സഹയാത്രക്കാരുമായി സൗഹൃദം പങ്കുവെച്ച് കേന്ദ്രമന്ത്രി നടത്തിയ യാത്രയുടെ ചിത്രങ്ങൾ നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

നവകേരള സദസ് എന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു കോടിയുടെ ബസിൽ നാട് ചുറ്റി ധൂർത്ത് നടത്തുന്നതിനിടെയാണ് പൊതുഖജനാവിന് പതിനായിരങ്ങൾ ലാഭമുണ്ടാക്കിയ കേന്ദ്രധനമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര. എക്‌സ് അക്കൗണ്ടിലൂടെ നിർമല സീതാരാമനും ചിത്രങ്ങൾ പങ്കുവെച്ചു.

Stories you may like

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

2022 സെപ്തംബറിൽ പ്രധാനമന്ത്രി അവതരിപ്പിച്ച വന്ദേഭാരത് സർവ്വീസിൽ ഇപ്പോഴാണ് യാത്ര ചെയ്യാൻ അവസരം ലഭിച്ചതെന്ന് മന്ത്രി കുറിച്ചു. സഹയാത്രികരുമായി സംസാരിക്കുന്നതിന്റെ ഉൾപ്പെടെ ചിത്രങ്ങളാണ് നിർമല സീതാരാമൻ പങ്കുവെച്ചത്. ഇടയ്ക്ക് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സഹയാത്രക്കാരനായി എത്തി. സ്ത്രീകളും കുട്ടികളും അടക്കമുളളവർ സെൽഫിയെടുക്കാനും ചിത്രങ്ങൾ പകർത്താനും മന്ത്രിയെ പരിചയപ്പെടാനും ഓടിയെത്തി. കൂടുതൽ സമ്പർക്കങ്ങൾ, സെൽഫികൾ എന്ന് പറഞ്ഞ് ചിത്രങ്ങളൊക്കെ മന്ത്രി എക്‌സിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഫേസ്ബുക്ക് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങൡും ചിത്രങ്ങൾ വൈറലായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മന്ത്രി ആദായ നികുതി വകുപ്പിന്റെ ആയകർ ഭവൻ ഉദ്ഘാടനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് പോകുന്നതിനാണ് വന്ദേഭാരത് തിരഞ്ഞെടുത്തത്. റോഡിലൂടെ പോയാൽ ഇന്ധനച്ചിലവും അകമ്പടി വാഹനങ്ങളുടെ ചിലവും അടക്കം പതിനായിരങ്ങൾ വേണ്ടി വരുന്ന സ്ഥാനത്താണ് വന്ദേഭാരതിൽ ജനകീയ യാത്ര നടത്തി കേന്ദ്രമന്ത്രിയുടെ മാതൃകാപരമായ പ്രവൃത്തി.

40 കാറുകളുടെ എസ്‌കോർട്ടിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യം ചെയ്തും ഒരു കോടിയുടെ ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്രയുമായി താരതമ്യം ചെയ്തും ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കേന്ദ്രമന്ത്രിയുടെ സുരക്ഷയും യാത്രാ സൗകര്യവും ഉണ്ടായിട്ടും ഒരു സാധാരണ പൗരയായി വന്ദേഭാരതിൽ യാത്ര ചെയ്യുന്ന മന്ത്രിയെ പുകഴ്ത്തിയാണ് സമൂഹമാദ്ധ്യമ പോസ്റ്റുകൾ.

Tags: vandebharatനവകേരള സദസ്വന്ദേഭാരത് യാത്രnirmala sitharamanനിർമല സീതാരാമൻ
Share2
Tweet
Send
Share

Latest stories from this section

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Latest News

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

ഭായ്..എനിക്ക് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്, മൈൻഡ് ചെയ്യാതെ മോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies