തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഇന്നലെ രാത്രിയോടെ ജഗതിയിലെ വസതിയായ വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം. അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അമ്മാവനാണ് ബി. ശശികുമാർ. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ സ്റ്റാഫ് ആർട്ടിസ്റ്റ് കൂടിയാണ് അദ്ദേഹം.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ബാലമുരളീ കൃഷ്ണ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം അദ്ദേഹം വയലിൻ വായിച്ചിട്ടുണ്ട്. മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്.
കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാനായിരുന്ന എം.കെ ഭാസ്കര പണിക്കരുടെയും ജി സരോജിനിയമ്മയുടെയും മകനാണ് ബി. ശശികുമാർ.











