Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയും കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; ദുരൂഹത നീങ്ങാതെ ടെഹ്‌റാൻ; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു!

by Brave India Desk
Mar 17, 2026, 06:52 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യൻ യുദ്ധം ഇറാന്റെ ഭരണകൂടത്തെ അടിമുടി പിടിച്ചുലയ്ക്കുമ്പോൾ സുപ്രധാന വെളിപ്പെടുത്തലുമായി ഇസ്രായേൽ. ഇറാന്റെ സുരക്ഷാ തന്ത്രങ്ങളുടെ സൂത്രധാരനും ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനിക്കും പിൻഗാമി മോജ്തബ ഖമേനിക്കും പിന്നാലെ ലാരിജാനിയും ഇല്ലാതായതോടെ ഇറാന്റെ നേതൃനിര പൂർണ്ണമായും തകർന്നുവെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ഇസ്രായേലിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ലാരിജാനിയുടെ എക്‌സ് (X) അക്കൗണ്ടിൽ അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത് വലിയ ദുരൂഹതയ്ക്കും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. മാർച്ച് 4-ന് യുഎസ് അന്തർവാഹിനി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നാവികരെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ഈ കുറിപ്പ്.

ഫെബ്രുവരി 28-ന് ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ യഥാർത്ഥ നിയന്ത്രണം 67-കാരനായ ലാരിജാനിയുടെ കൈകളിലായിരുന്നു. ഖമേനിയുടെ മകൻ മോജ്തബ ഖമേനി ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾക്കിടയിൽ ലാരിജാനിയായിരുന്നു രാജ്യത്തിന്റെ സുരക്ഷാ നീക്കങ്ങൾ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ മറ്റൊരു മുതിർന്ന കമാൻഡർ ഗുലാംറേസ സുലൈമാനിയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലാരിജാനിയുടെ വധവാർത്തയും വരുന്നത്. അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ ഇറാനെ നയിച്ചിരുന്ന ലാരിജാനി ഖമേനിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ (ഏകദേശം 92 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ ഈ നിർണ്ണായക നീക്കം.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള കുടുംബമായ ‘ഇറാനിലെ കെന്നഡികൾ’ (Kennedys of Iran) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബത്തിൽ നിന്നുള്ളയാളാണ് ലാരിജാനി. മൂന്ന് തവണ ഇറാൻ പാർലമെന്റ് സ്പീക്കറായും സാംസ്കാരിക മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-കളിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലൂടെ (IRGC) കരിയർ ആരംഭിച്ച അദ്ദേഹം ഇറാന്റെ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇസ്രായേലിനും അമേരിക്കയ്ക്കും “മറക്കാനാവാത്ത പാഠം” പഠിപ്പിക്കുമെന്ന് ലാരിജാനി അവസാനമായി നൽകിയ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ അത് ഇറാൻ ഭരണകൂടത്തിന് ഏൽക്കുന്ന ഏറ്റവും വലിയ ആഘാതമായിരിക്കും. എന്നാൽ പുറത്തുവന്ന കുറിപ്പ് ലാരിജാനി ജീവനോടെയുണ്ടെന്നുള്ള സൂചനയാണോ അതോ ഇറാൻ നടത്തുന്ന തന്ത്രപരമായ നീക്കമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Tags: Iran security chief Ali Larijaniiran
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies