Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

by Brave India Desk
May 24, 2026, 05:09 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങളും ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും കാരണം അന്താരാഷ്ട്ര രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പ്രമുഖ ലിസ്റ്റഡ് ആശുപത്രികളുടെ മെഡിക്കൽ ടൂറിസം  വരുമാനത്തിൽ വർദ്ധനവെന്ന് റിപ്പോർട്ടുകൾ.  വിദേശ രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് മറികടക്കാൻ കൂടുതൽ സങ്കീർണ്ണമായ ചികിത്സാ രീതികൾ അവലംബിച്ചതും പുതിയ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതും ആശുപത്രികളെ സഹായിച്ചു.

പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തിൽ, നേരത്തെ തന്നെ ഇന്ത്യയിൽ എത്തിയിരുന്ന വിദേശ രോഗികൾക്കാണ് ആശുപത്രികൾ പ്രധാനമായും ചികിത്സ നൽകിയിരുന്നതെന്നും ആ മാസത്തിൽ ബിസിനസ്സിൽ ഏകദേശം 7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതായും ഫോർട്ടിസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനിൽ വിനായക് വ്യക്തമാക്കി. എങ്കിലും, 2024-25 സാമ്പത്തിക വർഷത്തിലെ 539 കോടി രൂപയിൽ നിന്ന് 18.5 ശതമാനം വളർച്ചയോടെ 2025-26-ൽ മെഡിക്കൽ ടൂറിസം വരുമാനം 639 കോടി രൂപയായി ഉയർത്താൻ ഫോർട്ടിസിന് സാധിച്ചു. സമാനമായി മാക്സ് ഹെൽത്ത്‌കെയർ , മേദാന്ത  എന്നീ പ്രമുഖ ഗ്രൂപ്പുകളും തങ്ങളുടെ അന്താരാഷ്ട്ര ബിസിനസ്സിൽ മികച്ച വളർച്ച കൈവരിച്ചു.

Stories you may like

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

ഉത്കണ്ഠ അകറ്റാൻ ഈ ഒരു വിദ്യ മതി; കളറിംഗ് ശീലമാക്കിയാൽ മനസ്സിന് ലഭിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തും

പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾ കാരണം രോഗികളുടെ വരവ് കുറഞ്ഞെങ്കിലും, ഹൃദയ ശസ്ത്രക്രിയകൾ, അവയവ മാറ്റിവെക്കൽ, കാൻസർ ചികിത്സ , റോബോട്ടിക് സർജറികൾ തുടങ്ങിയ സങ്കീർണ്ണവും ചിലവേറിയതുമായ  ചികിത്സകൾക്കായി ഇന്ത്യയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതാണ് വരുമാനം ഉയരാൻ കാരണമായതെന്ന് മാക്സ് ഹെൽത്ത്‌കെയർ വക്താവ് അറിയിച്ചു.

മറ്റൊരു പ്രമുഖ ശൃംഖലയായ അപ്പോളോ ഹോസ്പിറ്റൽസ്  തങ്ങളുടെ കൃത്യമായ വരുമാന കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ബംഗ്ലാദേശിൽ നിന്നുള്ള രോഗികളുടെ കുറവ് സാമ്പത്തിക വർഷത്തെ പ്രകടനത്തെ ചെറിയ രീതിയിൽ ബാധിച്ചതായി അപ്പോളോയുടെ മാനേജിംഗ് ഡയറക്ടർ സുനിത റെഡ്ഡി വ്യക്തമാക്കി. സാധാരണയായി ഇന്ത്യയിൽ മെഡിക്കൽ വിസയിൽ എത്തുന്ന വിദേശികളിൽ 75 ശതമാനത്തോളം പേർ ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമീപകാല പ്രശ്നങ്ങൾ കാരണം ഇതിൽ കുറവുണ്ടായതോടെ ആശുപത്രികൾ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, സി.ഐ.എസ്  രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള പുതിയ വിപണികളിലേക്ക് ശ്രദ്ധ തിരിച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ  ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ വ്യക്തമാക്കിയതനുസരിച്ച്, ഈ മേഖലയിൽ കമ്പനി 41 ശതമാനം വാർഷിക വളർച്ച നേടിയിട്ടുണ്ട്. പടിഞ്ഞാറൻ ഏഷ്യയിലെ പ്രതിസന്ധി കാരണം ഉണ്ടായ കുറവ് മറികടക്കാൻ മാലിദ്വീപിൽ നിന്നുള്ള രോഗികളുടെ ഒഴുക്ക് സഹായിച്ചതുമൂലം കേരളത്തിലെ മാത്രം മെഡിക്കൽ ടൂറിസം വരുമാനത്തിൽ 51 ശതമാനം വളർച്ചയുണ്ടായതായി അവർ കൂട്ടിച്ചേർത്തു.

പടിഞ്ഞാറൻ ഏഷ്യയിലെ പ്രശ്നങ്ങൾ താൽക്കാലികമാണെന്നും വരും മാസങ്ങളിൽ ഈ പ്രതിസന്ധികൾ അവസാനിക്കുന്നതോടെ ബംഗ്ലാദേശ്, മിഡിൽ ഈസ്റ്റ് വിപണികൾ ശക്തമായി തിരിച്ചുവരുമെന്നും 2026-27 സാമ്പത്തിക വർഷത്തിൽ മെഡിക്കൽ ടൂറിസം മേഖല കൂടുതൽ കരുത്ത് നേടുമെന്നുമാണ് ഇന്ത്യൻ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.

Tags: India’s Medical Tourism Revenue Risesstrong growth in medical value tourismindia
Share
Tweet
Send
Share

Latest stories from this section

നമ്മൾ മറന്നുവോ ഈ സൂപ്പർ ഫുഡുകളെ? പ്രോട്ടീൻ കലവറയായ 6 പഴയ ഗ്രാമീണ ഭക്ഷണങ്ങൾ ഇതാ

നമ്മൾ മറന്നുവോ ഈ സൂപ്പർ ഫുഡുകളെ? പ്രോട്ടീൻ കലവറയായ 6 പഴയ ഗ്രാമീണ ഭക്ഷണങ്ങൾ ഇതാ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

Latest News

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies