Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

by Brave India Desk
Oct 8, 2026, 11:19 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഐക്യരാഷ്ട്രസഭയുടെ വേദിയിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. സ്വന്തം രാജ്യത്ത് വളർത്തിയെടുത്ത ഭീകരവാദം ഇപ്പോൾ പാകിസ്താന് തന്നെ വിനയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ആറാം കമ്മിറ്റിയിൽ (ലിഗൽ കമ്മിറ്റി) വ്യക്തമാക്കി. പാകിസ്താൻ നേതാക്കളുടെ തന്നെ മുൻകാല പ്രസ്താവനകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി രഘു പുരിയുടെ നിശിതമായ വിമർശനം. പാകിസ്താൻ നിർമ്മിച്ചെടുത്ത ‘ഫ്രാങ്കൻസ്റ്റൈൻ’ രാക്ഷസൻ ഭരണകൂടത്തിന്റെ നിയന്ത്രണം വിട്ട് സ്വന്തം നാട്ടിൽ നാശം വിതയ്ക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ തങ്ങളാണ് മുൻനിരയിലെ ഇരകളെന്ന് ലോകത്തിന് മുന്നിൽ അഭിനയിക്കുന്ന പാകിസ്താന്റെ യഥാർത്ഥ മുഖം ഇന്ത്യ തുറന്നുകാട്ടി. മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസ് ഷെരീഫും മുൻപ് നടത്തിയ വെളിപ്പെടുത്തലുകൾ ഇന്ത്യ വേദിയിൽ ചൂണ്ടിക്കാട്ടി. 2018-ൽ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് നവാസ് ഷെരീഫ് നടത്തിയ അഭിമുഖത്തിലെ വാക്കുകളും, സ്വന്തം അയൽ പ്രവിശ്യകളിൽ നിന്നാണ് പഞ്ചാബ് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് അടുത്തിടെ മറിയം നവാസ് പ്രസ്താവിച്ചതും രഘു പുരി ഓർമ്മിപ്പിച്ചു. ഭീകരരെ വേർതിരിച്ചു കാണാൻ കഴിയില്ലെന്ന വാസ്തവം പാകിസ്താൻ സമ്മതിക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ തിരിച്ചടിയെക്കുറിച്ചുള്ള പാകിസ്താന്റെ വ്യാജ അവകാശവാദങ്ങളെയും ഇന്ത്യ തള്ളിക്കളഞ്ഞു. തകർന്നടിഞ്ഞ വ്യോമസേനാ താവളങ്ങളും റൺവേകളിലെ വലിയ ഗർത്തങ്ങളുമാണ് വിജയമെന്ന് കരുതുന്നതെങ്കിൽ പാകിസ്താന് ആ സന്തോഷത്തിൽ ആറാടാമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ പരിഹസിച്ചു. സൈന്യത്തിന്റെ പരാജയം മറച്ചുവെക്കാൻ ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പാകിസ്താന്റെ വ്യാജ പ്രചാരണങ്ങളെയും നയതന്ത്ര നീക്കങ്ങളെയും ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

Tags: Frankenstein monster
Share
Tweet
Send
Share

Latest stories from this section

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

Latest News

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies