പൂനെ: പൂനെ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 105 റണ്‍സിന് പുറത്തായി. ഓസീസിന് 155 റണ്‍സിന്റെ ലീഡും. ആറു വിക്കറ്റ് വീഴ്ത്തിയ കീഫീയാണ് ഇന്ത്യയെ തകര്‍ത്തത്. സ്കോര്‍: ഇന്ത്യ-105. ഓസ്ട്രേലിയ-260.
നായകന് വിരാട് കോഹ്ലി ഒറ്റ റണ്‍സ് പോലും നേടാനായില്ല. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, പിന്നീട് ചീട്ടുകൊട്ടാരം തകരുന്നത് പോലെ തകരുകയായിരുന്നു. സ്കോര്‍ 94 റണ്‍സില്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് വീണു. പിന്നീട് ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലുവിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അര്‍ധസെഞ്ചുറി (64) നേടിയ കെ.എല്‍. രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിലയില്‍ പിടിച്ചു നിന്നത്. മുരളി വിജയ് (10), രഹാനെ (13) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്. പൂജാര (6), കോഹ്!ലി (0), അശ്വിന് (1), സാഹ (0), രവീന്ദ്ര ജഡേജ (2), ജയന്ത് യാദവ് (2), ഉമേഷ് യാദവ് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. ഓസീസിനായി കീഫീ ഇന്ത്യയുടെ ആറു വിക്കറ്റ് വീഴ്ത്തി.
രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച ഏകവിക്കറ്റും വീണു. 61 റണ്‍സെടുത്ത് വാലറ്റത്ത് പിടിച്ചു നിന്ന സ്റ്റാര്‍ക്കിനെ അശ്വിനാണ് വീഴ്ത്തിയത്.
പിച്ചിനെ കുറിച്ച് കഴിഞ്ഞ ദിവസം തന്നെ വിവാദം ഉയര്‍ന്നിരുന്നു. ഇങ്ങനെ പിച്ചുണ്ടാക്കാമോയെന്നു സ്റ്റീവ് സ്മിത്ത് അദ്ഭുതപ്പെട്ടിരുന്നു. വരണ്ടുണങ്ങിയ പിച്ച് കണ്ടിട്ടു ചൊവ്വയുടെ പ്രതലം പോലെയുണ്ടെന്നു ഷെയ്ന് വോണ്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതുപോലെ ഒരു പിച്ച് കണ്ടിട്ടില്ലെന്നു രവി ശാസ്ത്രി പറഞ്ഞു. അതായത്, ഇന്ത്യ തോറ്റാലും ജയിച്ചാലും പിച്ച് ഒരു ചര്‍ച്ചാവിഷയമായി നിറയാന്‍ സാധ്യതയുണ്ട്.
Discussion about this post