ലോകത്തിന്റെ സന്തുലിതാവസ്ഥ കാക്കാന്‍ കുട്ടികളുടെ എണ്ണം കുറക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ലോകത്തെ രക്ഷിക്കുന്നതിന്റെ ഭാഗമായി ജനസംഖ്യ കുറക്കണമെന്ന പോപ്പിന്റെ ആഹ്വാനം വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളുടെ എണ്ണം വര്ദ്ധിപ്പിക്കുന്നതിന്റ ഭാഗമായി ജനസംഖ്യ കൂട്ടാന്‍ സഭ വിശ്വാസികളോട് ആഹ്ലാനം ചെയ്തിരുന്നു. നാലില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ ചില സഭകളും രംഗത്തെത്തിയിരുന്നു.
ഇവരുടെ നിലപാടിന് തിരിച്ചടിയാണ് പോപ്പിന്റ വാക്കുകള്‍
സഭയുടെ കരുത്ത് കൂട്ടാന്‍ കൂടുതല്‍ അംഗബലം വേണമെന്നാണ് കേരളാ കത്തോലിക്കാ സഭയുടെ നിലപാട്. ഗര്‍ഭം അലസിപ്പിക്കുന്നതിനെതിരെ കര്‍ശന നിലപാടാണ് സഭയ്ക്ക് ഉള്ളത്. ജനസംഖ്യ കുറയ്ക്കാന്‍ പോപ്പ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ അടക്കം ക്രൈസ്തവ സഭകളില്‍ വലിയ തോതില്‍ ചര്‍ച്ചയാകും.
Discussion about this post