ധാക്ക: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാലു ഭീകരരെ ബംഗ്ലാദേശ് പോലീസ് വധിച്ചു. ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘത്തെയാണ് വധിച്ചത്. ജമാത്ത് ഉല് മുജാഹിദീന്‍ ബംഗ്ലാദേശ്(ജഐംബി) ഗ്രൂപ്പിന്റെ വിമത വിഭാഗത്തില്‍ അംഗങ്ങളായവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
ചിറ്റഗോംഗിലുള്ള രണ്ടുനില കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്. ബുധനാഴ്ച രാത്രിയില്‍ സ്ഥലത്തെത്തിയ പോലീസ് കെട്ടിടം വളഞ്ഞശേഷം ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ധാക്കയില്‍ 22 പേര് കൊല്ലപ്പെട്ട കഫേ ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.
Discussion about this post