കല്‍പ്പറ്റ/ പത്തനംതിട്ട: കേരളത്തിലും റാന്‍സം വെയര്‍ ആക്രമണമെന്ന് സംശയം. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍ സംവിധാനം പൂര്‍ണമായും തകര്‍ന്നു. പത്തനംതിട്ട കോന്നി അരുവാപ്പുറം പഞ്ചായത്ത് ഓഫിസിലെ കമ്പ്യൂട്ടര്‍ സംവിധാനവും തകരാറിലായി. പത്തനംതിട്ടയില്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത് 300 ഡോളര്‍ ആണ്.
ഓഫീസിലെ നാലു കമ്പ്യൂട്ടറുകളിലെ മുഴുവന്‍ ഫയലുകളും നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഫയലും തുറക്കാന്‍ സാധിക്കുന്നില്ല. ഫയലുകള്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ വൈറസ് അറ്റാക്ക് എന്ന് എഴുതിക്കാണിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു. രണ്ടു മണിക്കൂറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കുമെന്ന് ഭീഷണിയുണ്ട്. വെള്ളിയാഴ്ച തന്നെ വൈറസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് സൂചന.
ലോകം മുഴുവന്‍ ഉണ്ടായ റാന്‍സം വെയര്‍ ഇനത്തില്‍ പെട്ട വാണാക്രൈ വൈറസ് ആക്രമണമാണോ ഇതെന്നും സംശയമുണ്ട്.
വാണാക്രൈയുടെ പുതിയ പതിപ്പ് ഇന്ന് പുറത്തു വിടുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post