തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് മന്ത്രിമാര്‍ക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ റൂളിംഗ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു.
ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കിട്ടുന്നില്ല എന്ന പ്രതിപക്ഷത്തിന്റെ പരാതി വസ്തുതാപരമാണ്. ഇതിന് ന്യായീകരണങ്ങള്‍ പര്യാപ്തമല്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25-ന് മുമ്പ് മറുപടി നല്‍കണമെന്നും സ്പീക്കര്‍ റൂളിംഗ് നല്കി.
ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി പ്രതിപക്ഷം നേരത്തെതന്നെ ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയത്തില്‍ സ്പീക്കര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. 240 ചോദ്യങ്ങള്‍ക്കുവരെ ഒരുദിവസം മറുപടി നല്‍കാതിരിക്കുന്നുവെന്ന് പരാതിയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ സ്പീക്കര്‍ റൂളിങ് നല്‍കിയത്.
Discussion about this post