മുംബൈ: അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ‘തേജസ്’ ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി.മുംബൈ- ഗോവ പാതയിലെ ആദ്യ സർവീസിന് തിങ്കളാഴ്ച വൈകുന്നേരം റെയിൽവെ മന്ത്രി സുരേഷ് പ്രഭുവാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
തേജസ് ട്രെയിനില്‍ വിമാനത്തിന് സമാനമായ സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഒമ്പത് മണിക്കൂറിനുള്ളിൽ ജനശതാബ്ദിയേക്കാളും വേഗത്തിൽ ട്രെയിൻ മുംബൈയിൽ നിന്നും ഗോവയിലെത്തും. ഒരു എക്സിക്യൂട്ടീവ് കോച്ചുൾപ്പെടെ പതിമൂന്ന് കോച്ചുകളാണ് ട്രെയിനിലുള്ളത്. എക്സിക്യൂട്ടീവ് കോച്ചിൽ 56ഉം എ.സി ചെയറിൽ 78മാണ് പരമാവധി യാത്രക്കാരെ അനുവദിച്ചിരിക്കുന്നത്.
തേജസ് ട്രെയിനിലെ മറ്റ് പ്രത്യേകതകൾ:
1. ഒരോ സീറ്റിലും എൽ.ഇ.ഡി ടെലിവിഷൻ.
2. വൈഫൈ കണക്ടീവിറ്റി, കോഫി മെഷീൻ
3. മെട്രോയ്ക്ക് സമാനമായ ഓട്ടോമാറ്റിക്ക് ഡോർ സംവിധാനം
4. യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ കോച്ചുകളിലും സി.സി.ടി.വി
5. ഇറങ്ങേണ്ട സ്റ്റേഷൻ മുൻകൂട്ടി അറിയിക്കുന്ന ഡിജിറ്റൽ ഡെസ്റ്റിനേഷൻ ബോർഡ്
6. ജർമൻ സാങ്കേതിക വിദ്യയിൽ നിർമിച്ച കോച്ചുകൾക്ക് തീപിടിത്തം പ്രതിരോധിക്കാനാകും, കൂടാതെ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും കഴിയും.
7. വിമാനയാത്രയേക്കാൾ ലാഭകരമാണെങ്കിലും, ശതാബ്ദി ട്രെയിൻ നിരക്കിനേക്കാൾ 20 ശതമാനം കൂടുതലാണ് തേജസിലെ ടിക്കറ്റ് നിരക്ക്.
Discussion about this post