കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് വിമാനത്താവളത്തില്‍ റെഡ് സല്യൂട്ടോടെ വരവേല്പ്. കേരളത്തിലെത്തുന്ന അമിത് ഷായെ വരവേല്‍ക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നൂറ് കണക്കിനാളുകളാണ് എത്തിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജെഎസ്എസിലെ ഒരു വിഭാഗം കേരളത്തില്‍ എന്‍ഡിഎയോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണ്. ഈ അണികളാണ് അമിത് ഷായെ ചെങ്കോടി വീശി സ്വീകരിക്കാന്‍ എത്തിയത്. ബിഡിജെഎസിന്റെ കൊടിയും ചുവപ്പും വെള്ളയും ചേര്‍ന്നതാണ്. റെഡ് സല്യൂട്ട് അമിത് ഷാ എന്ന ബാനറുമായാണ് ജെഎസ്എസ് അണികള്‍ വിമാനത്താവളത്തില്‍ എത്തിയത്.
ജെഎസ്എസ് വൈകാതെ തന്നെ എന്‍ഡിഎയുടെ ഭാഗമാകുമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസ് ട്വീറ്റ് ചെയ്തു.
https://twitter.com/keveeyes/status/870504464251101184
https://twitter.com/keveeyes/status/870553033536552960
മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് അമിത്ഷാ കൊച്ചിയിലെത്തിയത്.
കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്നതാണ് അമിത് ഷായുടെ സന്ദര്‍ശന ഉദ്ദേശം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചാരണ വിഷയങ്ങളും യോഗത്തില്‍ അവതരിപ്പിക്കും. എന്‍ഡിഎ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. കസ്തവ സഭാ മേലധ്യക്ഷന്മാരുമായി അമിത് ഷാ ചര്‍ച്ച നടത്തുന്നുണ്ട്.
Discussion about this post