തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഫെനി ബാലകൃഷ്ണന് പറഞ്ഞ മാഡം താനല്ലെന്ന് വിശദീകരണവുമായി സരിത എസ് നായര്‍. ഒരു സംശയവും വേണ്ട, ഫെനി പറഞ്ഞ മാഡം താനല്ലെന്ന് സരിത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു. കേസുകളുടെ കാര്യത്തില്‍ നേരിയ ബന്ധം മാത്രമാണ് ഫെനിയുമായി അവശേഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇപ്പോഴുള്ളത് വേറെ വിഷയമാണ്. ഫെനി ഇക്കാര്യത്തില്‍ പ്രൊഫഷണലായ ഒരു നീക്കം നടത്തിയതാകുമെന്നാണ് വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത്. ഇതില്‍ അഭിപ്രായം പറയാന്‍ തന്നെ തനിക്ക് റോളില്ല. ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ അഡ്വക്കേറ്റല്ല. രണ്ടര വര്‍ഷമായി ഒരു ബന്ധവുമില്ല. ഫെനി കൈകാര്യം ചെയ്തതില്‍, ഒത്തുതീര്‍പ്പായിക്കഴിഞ്ഞ ഒരു കേസ് മാത്രമേ ബാക്കിയുള്ളൂ. എല്ലാം വക്കാലത്ത് പിന്‍വലിച്ച് എന്‍.ഒ.സി വാങ്ങി. ഇപ്പോള്‍ ബാക്കിയുള്ള കേസുകള്‍ പ്രാദേശികമായി പല അഭിഭാഷകരാണ് നോക്കുന്നതെന്നും സരിത പറഞ്ഞു.
ആരാണ് കുറ്റം ചെയ്തതെന്ന് പത്രങ്ങളില്‍ നിന്നുപോലും മനസിലാക്കാനാവാത്ത അവസ്ഥയാണുള്ളത്. ആക്രമിക്കപ്പെട്ട നടി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സ്ത്രീയെന്ന നിലയില്‍ അവര്‍ക്കൊപ്പമാണ് താനും സരിത നായര്‍ പറഞ്ഞു.
Discussion about this post