ബംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ഗുജറാത്ത് എംഎല്‍എമാരെ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന ബംഗളൂരുവിലെ ബിദാദിയിലെ ആഡംബരഹോട്ടലില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
ആഡംബര ഹോട്ടലിന് പുറമേ എംഎല്‍എമാരുടെ താമസത്തിന്റെ ചുമതലയുള്ള കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് റെയ്ഡ് നടക്കുന്നതെന്നാണ് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിങ് വഗേലയുടെ രാജിക്ക് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്ക് ആരംഭിച്ചത്. അഞ്ച് എംഎല്‍എമാരാണ് വഗേലയ്ക്ക് പിന്നാലെ രാജി വച്ചത്.
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രാജി ഉണ്ടായേക്കാമെന്ന ഭയത്തിലാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് ഒളിപ്പിച്ചത്.
Discussion about this post