തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റലി തിരുവനന്തപുരത്ത് എത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, എം.പിമാരായ നളിൻകുമാർ കട്ടീൽ, രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, ഒ. രാജഗോപാൽ എംഎൽഎ, വി. മുരളീധരൻ, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീട് ജെയ്റ്റലി സന്ദർശിച്ചു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരമാണ് ജെയ്റ്റലിയെത്തിയിരിക്കുന്നത്.
അതേസമയം, കേന്ദ്രമന്ത്രിയായ അരുൺ ജെയ്റ്റലി സംസ്ഥാനത്ത് സന്ദർശനം നടത്തുമ്പോൾ തങ്ങളുടെ കുടുംബങ്ങളെയും സന്ദർശിക്കണമെന്ന ആവശ്യവുമായി ആർ.എസ്.എസ് – ബി.ജെ.പി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 21 സി.പി.എം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ രാജ്ഭവന് മുമ്പിൽ സത്യഗ്രഹമിരിക്കുകയാണ്.
Discussion about this post