ഡല്‍ഹി: ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയും പരമ്പരാഗത സുഹൃദ് രാജ്യമായ കാനഡയും സംയുക്തമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നു. ദീപാവലി ആഘോഷങ്ങള്‍ പ്രമേയമാക്കുന്ന രണ്ട് സെറ്റ് സ്റ്റാമ്പുകള്‍ സെപ്തംബര്‍ 21നാണ് പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച വിവരം ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക പ്രതിനിധികളാണ് പുറത്തുവിട്ടത്.
ഇന്ത്യയുടേയും കാനഡയുടേയും തപാല്‍ വകുപ്പുകള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ വലിയ സാന്നിദ്ധ്യം പരിഗണിച്ചാണ് തപാല്‍ വകുപ്പ് ദീപാവലി തന്നെ പ്രമേയമായി എടുത്തതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ കനേഡിയന്‍ ജനങ്ങളുമായി ഇന്ത്യന്‍ പൗരന്മാരുടെ ബന്ധം ആഴത്തിലാക്കാന്‍ ഇതുപകരിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
Discussion about this post