കൊച്ചി: നെടുമ്പാശേരിയില്‍ 02 യാത്രക്കാരുമായി വന്ന അബുദാബികൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തെന്നിമാറിയത് പരിഭ്രാന്തി പരത്തി.പാര്‍ക്കിങ് ബേയിലേക്ക് മാറ്റുന്നതിനിടെയാണ് വിമാനം തെന്നിമാറിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ആര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടില്ല. ഇന്നു പുലര്‍ച്ചെ 2.40 അബുദാബിയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം റണ്‍വേയില്‍ നിന്ന് മുന്നോട്ട് നീങ്ങി പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് തെന്നിമാറി ഓടയിലേക്ക് മറിയുികയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെയെല്ലാം സുരക്ഷാ ജീവനക്കാരെത്തി പുറത്തെത്തിച്ചു. പലരുടെയും ലഗേജുകള്‍ കിട്ടിയിട്ടില്ല. ഇതിനാല്‍ യാത്രക്കാര്‍ വീട്ടിലേക്ക് മടങ്ങാനാകാതെ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. പൈലറ്റിന് സംഭവിച്ച പിഴവായിരിക്കാനാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിശകലനം.
ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ വിശദീകരണം തേടും. ഓടയിലേക്ക് പതിച്ച വിമാനം പുറത്ത് എത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
Discussion about this post