സിയാമെന്‍ :ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങ്ങും ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ചൈനയിലെ സിയാമെന്നില്‍ ബ്രിക്സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കാണ് കൂടിക്കാഴ്ച്ച. രണ്ടു മാസത്തിലധികം നീണ്ടു നിന്ന ഡോക്ലാമിലെ സംഘര്‍ഷത്തിന് ശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ച്ചയെ ആകാംക്ഷയോടെയാണ് ലോകം ഉറ്റനോക്കുന്നത്.
ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച്ചയുണ്ടാകുമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഗെംങ് ഷുവാങ് വ്യക്തമാക്കി. ആതിഥേയ രാജ്യമെന്ന നിലക്ക് അതിഥി രാഷ്ട്രതലവന്മാരുമായി കൂടിക്കാഴ്ച്ച പതിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഡോക്ലാം സംഘര്‍ഷം ചര്‍ച്ചയാകുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
പാക് ഭീകര സംഘടനകളെ പേരെടുത്ത് പറഞ്ഞുള്ള ബ്രിക്സ് പ്രഖ്യാപനം, ഇന്ത്യക്കും പ്രധാനമന്ത്രിക്കും രാഷ്ട്രീയമായി നേട്ടമാണ്. ഡോക്ലാമില് ഇരുരാജ്യങ്ങളുടെയും സേനകള്‍ പിന്മാറിയതും ഇന്ത്യയുടെ നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു.
ബ്രിക്സ് ഉച്ചകോടി ഇന്ന് അവസാനിക്കും.
ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മ്യാന്മറിലേക്ക് യാത്രതിരിക്കും.
Discussion about this post