കോഴിക്കോട്: ഗൗരി ലങ്കേഷിന്റെ കൃസ്ത്യന്‍ പശ്ചാത്തലം മറച്ചുവെക്കുന്നതിന് പിന്നില്‍ അജണ്ടയെന്ന് കാണിക്കുന്ന വാട്സ് അപ്പ് പരസ്യത്തില്‍ ആശങ്ക അറിയിച്ച് നടനും സംവിധായകനുമായ മുരളിഗോപി. ഇത് സംബന്ധിച്ച് തനിക്ക് ലഭിച്ച ഒരു മെസേജാണ് മുരളീ ഗോപി പുറത്തു വിട്ടിരിക്കുന്നത്. അമിതേഷ് കുമാര്‍ എന്നയാളുടെ ട്വീറ്റും അതിനുള്ള ടാസ് എന്നയാളുടെ കമന്റുമാണ് മുരളിയ്ക്ക് ലഭിച്ച സന്ദേശം.
കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മുഴുവന്‍ പേര് ഗൗരി ലങ്കേഷ് പാട്രിക് ആണെന്നും ഗൗരിയുടെ ക്രിസ്ത്യന്‍ പശ്ചാത്തലം മറച്ചു വെക്കുന്നതിന് പിന്നിലെ അജണ്ടയെന്താണെന്നുമായിരുന്നു അമിതേഷിന്റെ ട്വീറ്റ്. ഇതിനുള്ള മറുപടിയായി ടാസ് ഗൗരി ലങ്കേഷ് പാട്രിക് അല്ലെന്നും ഗൗരി ലങ്കേഷ് പത്രികയാണെന്നും പത്രികയെന്നാല് കന്നഡയില്‍ പത്രം എന്നാണ് അര്‍ത്ഥമെന്നും മറുപടി നല്കുന്നു.
ഇന്നുച്ചയോടെ തനിക്ക് ലഭിച്ച ഒരു സന്ദേശമാണിതെന്നും പേടിപ്പെടുത്തുന്നതാണ് ഇതിലെ സന്ദേശമെന്നും എന്നാല്‍ അതിനുള്ള മറുപടി വളരെ കൃത്യമാണെന്നും മുരളീ ഗോപി പറയുന്നു.
ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് തന്റെ വീടിന് മുമ്പില്‍ വച്ച് ഗൗരി ലങ്കേഷിന് വെടിയേറ്റത്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും, മാവോയിസ്റ്റ് സംഘങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസിന്റെ സംശയം. കൊലനടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടിക്കാനാകാത്ത കര്‍ണാടക പോലിസിനെതിരെ ശക്തമായ പ്രതിഷധം ഉയരുന്നുണ്ട്. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ശക്തമാണ്.
[fb_pe url=”https://www.facebook.com/murali.gopy/photos/a.1424126924498112.1073741833.1396631357247669/1985655065011959/?type=3&theater” bottom=”30″]
Discussion about this post