ലണ്ടന്‍: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സിഖ് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുന്നതിന്രെ വീഡിയോ സോഷ്യന്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പ്രചരിക്കുന്നു.
ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റിലാണ് സംഭവം നടക്കുന്നത്. യുവാവിനെ ഒരു വെള്ളക്കാരന് ഇടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയൊവില്‍ ഉള്ളത്. ആക്രമണം തടുക്കുന്നതിനായി സിഖ് യുവാവ് കൈകള്‍ കൊണ്ട് മുഖം മറയ്ക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര് അക്രമിക്കൊപ്പം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്നുണ്ട്. നിരവധി പേര് സംഭവം വീക്ഷിച്ചുകൊണ്ട് നിഷ്ക്രിയരായി നില്ക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍മിങ്ഹാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് കാരണം മതവൈര്യമാണെന്നാണ് പോലിസിന്റെ നിഗമനം. ഇതുവരെയും പരാതിയുമായി ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഇരയായ യുവാവോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരോ തങ്ങളുമായി ബന്ധപ്പെടണമെന്നും മാദ്ധ്യമങ്ങളിലൂടെ പൊലീസ് അഭ്യര്‍ത്ഥിച്ചു.
വീഡിയൊ കാണുക-
Discussion about this post