വിയന: മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ടുള്ള നിയമം ഓസ്ട്രിയയില്‍ പ്രാബല്യത്തില്‍ വന്നു. ബുര്‍ഖ നിരോധനം സംബന്ധിച്ച ബില്‍ കഴിഞ്ഞ ജൂണിലാണ് നിയമമായത്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം.
2011 ല്‍ ഫ്രാന്‍സിലാണ് മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണത്തിനു യുറോപിയന്‍ യൂണിയനില്‍ ആദ്യമായി നിരോധനം വരുന്നത്. പിന്നീട് യൂണിയനിലെ മറ്റ് രാജ്യങ്ങളിലും സമാനമായ നീക്കങ്ങള്‍ നടന്നു.
ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമം ലംഘിക്കുന്നവര്‍ക്ക് ഓസ്ട്രിയയില്‍ 150 യൂറോ (168 ഡോളര്‍) വരെ പിഴ ഒടുക്കേണ്ടി വരും. തീവ്രസ്വഭാവം വിവരിക്കുന്ന മെറ്റീരിയലുകള്‍ രാജ്യത്ത് വിതരണം ചെയ്യുന്നതിനും നിയമതടസമുണ്ട്.
Discussion about this post