ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ കോടതി അനുമതി നല്കിയാലും ഈശ്വരവിശ്വാസികളായ സ്ത്രീകള്‍ അനുസരിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ‘കോടതി അനുവദിച്ചാലും ഈശ്വര വിശ്വാസമുള്ള ചെറുപ്പക്കാരികളായ സ്ത്രീകള്‍ അനുസരിക്കരുld- പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രയാര്‍.
ഏത് മതത്തിലാണോ വിശ്വസിക്കുന്നത് ആ മതത്തിലെ ആചാരാനുഷ്ടാനങ്ങളെ സംരക്ഷിക്കാനുള്ള കടമ ഭരണഘടന സ്ഥാപനങ്ങള്‍ക്കാണ്. അത് പറയാനും നേടിയെടുക്കാന്‍ കഴിയണമെന്നും പ്രയാര്‍ പറഞ്ഞു.
നേരത്തെ കോടതി വിധിച്ചാലും മാനവും മര്യാദയമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്ന് പ്രയാര്‍ പറഞ്ഞിരുന്നു. ശബരിമലയെ തായ്ലന്ഡ് ആക്കാന്‍ അനുവദിക്കില്ലെന്നും പ്രയാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post