ഷില്ലോങ്: രാജ്യാന്തര ഭീകരതയെ നേരിടാന്‍ ഇന്ത്യ–ബംഗ്ലദേശ് ഏഴാമത് സംയുക്ത സൈനികാഭ്യാസം മേഘാലയയിൽ തുടങ്ങി. ഉംറോയ് കന്റോൺമെന്റിലെ ജോയിന്റ് വാർഫെയർ സെന്ററിലാണ് ഒരാഴ്ച നീളുന്ന അഭ്യാസങ്ങൾ അരങ്ങേറുക.
‘രാജ്യാന്തര ഭീകരതയെ നേരിടുക’ എന്ന ലക്ഷ്യത്തോടെയാണ് സൈനികാഭ്യാസമെന്ന് ജനറൽ ഓഫിസർ കമാൻഡിങ് ഗജ്രാജ് കോർപ്സ്, ലഫ്റ്റനന്റ് ജനറൽ എ.എസ്.ബേദി എന്നിവർ അറിയിച്ചു. ഇരു രാജ്യങ്ങളും മാറിമാറി ഇതിനു വേദിയാകാറുണ്ട്.
‘സംപ്രീതി’ എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തിൽ ബംഗ്ലദേശ് കരസേനയിലെ 14 ഓഫിസർമാരും ഇന്ത്യൻ കരസേനയിലെ 20 പേരുമാണു പങ്കെടുക്കുന്നത്.
Discussion about this post