സൂറത്ത്: വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഒന്നാം ഇന്നിംഗ്സില്‍ കേരളം 176 റണ്‍സിന് പുറത്ത്. ഇതോടെ വിദര്‍ഭയ്ക്ക് 70 റണ്‍സിന്റെ നിര്‍ണായക ലീഡ് ലഭിച്ചു. വിദര്‍ഭ ആദ്യ ഇന്നിംഗ്സില്‍ 246 റണ്‍സിന് പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ സമനിലയിലായാല്‍ ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടുന്നവര്‍ സെമിഫൈനല്‍ പ്രവേശം നേടുമെന്നതിനാല്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് കേരളത്തിന് തിരിച്ചടിയാകും.
സെമി ബര്‍ത്ത് നേടാന്‍ മത്സരത്തില്‍ കേരളത്തിന് ജയം അനിവാര്യമായിരിക്കുകയാണ്. 32/2 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം തുടങ്ങിയത്. നാലാം വിക്കറ്റില്‍ സക്സേനസഞ്ജു സഖ്യം 44 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ പിന്നീട് ഇരുവരുടെയും വിക്കറ്റുകള്‍ നഷ്ടമായതോടെ കേരളം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ശേഷം, തുടര്‍ച്ചയായ ഇടവേളകളില്‍ കേരളത്തിന് വിക്കറ്റ് നഷ്ടമാവുകയായിരുന്നു.
40 റണ്‍സ് നേടിയ ജലജ് സക്സേനയാണ് ടോപ്പ് സ്കോറര്‍. സഞ്ജു സാംസണ് (32), രോഹന് പ്രേം (29), സച്ചിന് ബേബി (29) എന്നിവര്‍ക്കെല്ലാം തുടക്കം ലഭിച്ചെങ്കിലും മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദര്‍ഭയ്ക്ക് വേണ്ടി ഗുര്‍ബാനി അഞ്ച് വിക്കറ്റ് വീഴ്ത്തി.
Discussion about this post