ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധയനായ സാമുവല്‍. വെള്ളയടിച്ച ശവക്കലറകളെ എന്നാണ് ക്രിസ്തു പുരോഹിതരെ വിളിച്ചതെന്ന് സാമുവല്‍ വീഡിയൊവില്‍ പറയുന്നു.. ക്രിസ്തു അടിച്ചോടിച്ചത് പുരോഹിതരെയാണ്. മഗ്ദലന മറിയത്തന്റെ വീട്ടിലൊന്നും കയറി ക്രിസ്തു ഒന്നും ചെയ്തില്ല. പുരോഹിതര്‍ ഞങ്ങളെ വിളിക്കുന്ന പേരെന്താ? ആട്. കുഞ്ഞാടുകളേ എന്ന്. അതായത് ഞങ്ങളുടെ മനുഷ്യത്വം പോലും അവര്‍ അംഗീകരിക്കുന്നില്ല. -സാമുവല്‍ കുറ്റപ്പെടുത്തുന്നു.
കാലിത്തൊഴുത്തില്‍ ജനിച്ച്, ഉടുതുണിക്ക് മറുതുണിയില്ലാതെ, കുരിശില്‍ മരിച്ചു കിടന്നവന്റെ അനുയായികളെന്ന് പറയുന്നവര്‍ നാല്പത് മീറ്റര്‍ തുണിയിലാണ് പൊതിഞ്ഞു നടക്കുന്നത്. പുരോഹിതവര്‍ഗ്ഗം ആകെ എന്നെ വെറുത്തോട്ടെ. ഒരു പുരോഹിതന് എങ്ങനെ ഉണ്ടാകുന്നുവെന്ന് കഴിഞ്ഞ ഇരുപത് വര്‍ഷമായി റിസര്‍ച്ച് നടത്തിയ ആളാണ് ഞാന്‍. വീട്ടില്‍ കൊള്ളാത്തവനെ, നാട്ടില്‍ കൊള്ളാത്തവനെ, പള്ളിക്കൂടത്തില്‍ കൊള്ളാത്തവനെ ഏതെങ്കിലുമൊരു മെത്രാന് കൈക്കൂലി കൊടുത്ത് അച്ചന്‍പട്ടം കൊടുപ്പിക്കും. അവന് മൂത്ത് ബിഷപ്പും കര്ദ്ദിനാളുമാകും”
കാലിത്തൊഴുത്തില്‍ ജനിച്ച്, ഉടുതുണിക്ക് മറുതുണിയില്ലാതെ, കുരിശില്‍ മരിച്ചു കിടന്നവന്റെ അനുയായികളെന്ന് പറയുന്നവര്‍ നാല്പത് മീറ്റര്‍ തുണിയിലാണ് പൊതിഞ്ഞു നടക്കുന്നത് എന്നിങ്ങനെ പോകുന്നു സാമുവേലിന്റെ പ്രതിഷേധം.
കള്ളന്മാരുടെ ഗുഹയാണ് പള്ളികള്‍. സമൂഹത്തിന് ആവശ്യമില്ലാത്ത ഒന്നാണ് പുരോഹിതവര്‍ഗ്ഗം. ദൈവത്തെ പ്രതി ഇവര്‍ കാണിച്ചു കൂട്ടുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സാമുവല്‍ പറയുന്നു
വീഡിയൊ-
https://www.facebook.com/subair.mudra/videos/10210658795294281/
Discussion about this post