ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ട സി.പി.ഐ.എമ്മിന് തിരിച്ചടിയായി ചില മണ്ഡലങ്ങളില്‍ റീകൗണ്ടിങ് നടക്കുകയാണ് മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെതേ ഉള്‍പ്പടെ നാല് മണ്ഡലങ്ങളിലാണ് വീണ്ടും വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ തടസപ്പെടുകയും ചെയ്തു.
ഒരു ഘട്ടത്തില്‍ മണിക് സര്‍ക്കാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പിറകിലായിരുന്നു. പിന്നീട് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.
ത്രിപുര പിടിച്ചെടുക്കുമെന്നും, മണിക് സര്‍ക്കാരിനെ ധന്പൂരില് പരാജയപ്പെടുത്തുമെന്നും ബിജെപി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.
Discussion about this post