കശ്മീരില്‍ ഒരു കൊല്ലം കൊണ്ട് സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി നിലവില്‍ വന്നത് ഒരു ലക്ഷത്തിലധികം ശുചിമുറികള്‍. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് വളരെയധികം നടക്കുന്ന ഒരു സംസ്ഥാനമായിരുന്നു കശ്മീര്‍. ഒരു കൊല്ലം മുമ്പ് വരെ ആകെ 60 ശതമാനം സ്ഥലങ്ങളില്‍ മാത്രമെ ശുചിമുറികളുണ്ടായിരുന്നുള്ളു. ആകെ 3 ജില്ലകളില്‍ മാത്രമായിരുന്നു തുറസ്സായ വിസര്‍ജനം നടക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. 1200ഓളം ജിവനക്കാര്‍ ചേര്‍ന്നാണ് ഇത്രയധികം ശുചിമുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഇനിയും 4 ലക്ഷത്തില്‍ കൂടുതല്‍ ശുചിമുറികള്‍ ഈ കൊല്ലം കൊണ്ട് കശ്മീരില്‍ നിര്‍മ്മിക്കും.
Discussion about this post