ഇതിന് മുമ്പ് അറിയപ്പെടാതിരുന്ന രണ്ട് ഭാഷകള്‍ കണ്ടെത്തിയിരിക്കുകയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ പഞ്ചനന് മോഹന്തി. വാല്മീകിയെന്നും മല്‍ഹാര്‍ എന്നും പേരുള്ള ഈ രണ്ട് ഭാഷകള്‍ ഇതിന് മുമ്പ് ആരും തന്നെ കണ്ടെത്തിയിരുന്നില്ല. ഒഡീഷയുടെയും ആന്ധ്രയുടേയും അതിര്‍ത്തിയിലാണ് വാല്മീകി സംസാരിക്കപ്പെടുന്നത്. അതേസമയം മല്‍ഹാര്‍ എന്നത് ഭുഭനേശ്വറില്‍ നിന്നും 165 അകലെയുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് സംസാരിക്കപ്പെടുന്നത്.
സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസിന്റെ മുന്‍ ഡീന്‍ ആയിരുന്നു പഞ്ചനന് മോഹന്തി ഈ രണ്ട് ഭാഷകളെപ്പറ്റി യു.കെയിലെ ഒരു കോണ്‍ഫറന്‍സില്‍ ഒരു പ്രബന്ധം പ്രകാശനം ചെയ്തിരുന്നു. തങ്ങള്‍ വാല്മീകിയുടെ തലമുറക്കാരാണെന്നാണ് വാല്മീകി സംസാരിക്കുന്നവര്‍ വാദിക്കുന്നത്. മല്‍ഹാര്‍ സംസാരിക്കുന്നത് ആകെ 75 പേര് മാത്രമാണെങ്കില്‍ വാല്മീകി സംസാരിക്കുന്നത് 1,300ഓളം പേരാണ്. രണ്ട് ഭാഷകളും കാടിനോട് ചേര്‍ന്ന് താമസിക്കുന്നവരാണ് സംസാരിക്കുന്നത്. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരുമായി അധികം ഇടപഴകാത്തതുകൊണ്ടാണ് ഈ രണ്ട് ഭാഷകളും വംശനാശം സംഭവിക്കാതെ നിലനില്‍ക്കുന്നതെന്ന് വ്യക്തം. ഇവ രണ്ടും ഉത്തര ദ്രാവിഡ ഭാഷകളുടെ കീഴില്‍ വരുമെന്നാണ് കണ്ടെത്തല്‍.
ഒട്ടനവധി ഭാഷകളുള്ള ഇന്ത്യയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെപ്പറ്റിയും ആദിവാസികളുടെ ഭാഷകളെപ്പറ്റിയും പഠനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും വളരെയധികം ഭാഷകള്‍ ഇനിയും കണ്ടെത്തപ്പെടാനിരിക്കുന്നുവെന്ന് പഞ്ചനന് മോഹന്തി അഭിപ്രായപ്പെട്ടു.
Discussion about this post