വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ വെച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്കപ്പുകളുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവ് നല്കി. രണ്ട് ദിവസത്തിനകം ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് ഉത്തരവ്.
സംസ്ഥാത്ത് ലോക്കപ്പുകളുള്ള 471 പോലീസ് സ്റ്റേഷനുകളുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ക്യാമറകളെല്ലാം തന്നെ സ്റ്റേഷനുകളിലെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കണമെന്നും നിബന്ധനയുണ്ട്.
Discussion about this post