ഇന്ത്യന്‍ സൈനികനായ മീര്‍ ഇദ്രിസ് സുല്‍ത്താന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നു എന്ന് സംശയം. ഈ സൈനികന് തോക്കേന്തി നില്ക്കുന്ന ചിത്രം മുജാഹിദ്ദീന്‍ പുറത്തുവിട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.12 ജമ്മു കശ്മീര്‍ ലൈറ്റ ഇന്‍ഫന്‍ട്രിയില്‍ ശിപായിയായിരുന്നു ഇദ്ദേഹം.
ഷോപിയാന്‍ സ്വദേശിയായ ഇദ്ദേഹം സ്വന്തം ഗ്രാമത്തില്‍ ഏപ്രില്‍ 12ന് എത്തിയിരുന്നു. പിന്നീട് ഏപ്രില്‍ 14 മുതല്‍ ഇദ്ദേഹത്തിനെ കാണാതാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബീഹാറിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്നത്. ഝാര്‍ഖണ്ഡിലേക്ക് ഇദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരുന്നു.
ഇദ്ദേഹം മുജാഹിദ്ദീനില്‍ ചേര്‍ന്നു എന്നതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പോലീസ് ഇതെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post